സ്വര്‍ണ്ണ അയിരുമായി വന്ന കപ്പല്‍ കാണാതായി
മോസ്‌കോ: സ്വര്‍ണ്ണ അയിരുമായി യാത്ര ചെയ്‌ത റഷ്യന്‍ കപ്പല്‍ കാണാതായി. 700 മെട്രിക് ടണ്‍ സ്വര്‍ണ അയിരാണ് കാണാതായ കപ്പലില്‍ ഉണ്ടായിരുന്നത്. ദ അമുര്‍സ്‌കയാ എന്ന പേരുള്ള കാര്‍ഗോ കപ്പല്‍ ആണ് കാണാതായിരിക്കുന്നത്.
11 ജീവനക്കാര്‍ ഉണ്ടായിരുന്നു കാണാതായ കപ്പലില്‍. കാണാതായ കപ്പലിനായുള്ള തിരച്ചില്‍ ഉര്‍ജ്ജിതമായി നടക്കുന്നുണ്ട്. എന്നാല്‍ കടല്‍ പ്രക്ഷുബ്ദമായത് കാരണം ഫലപ്രദമായ രീതിയില്‍ തിരച്ചില്‍ നടത്താന്‍ സാധിക്കുന്നില്ല.
ഞായറാഴ്‌ച ഒഖോസ്‌ക് കടലിടുക്കില്‍ വെച്ചാണ് കപ്പല്‍ കാണാതായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇവിടെ വെച്ചാണ് കപ്പലുമായുള്ള ആശയവിനിമയ ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നത്.
അപായ സൂചന ലഭിച്ചതിനു തൊട്ടു പിന്നാലെ തന്നെ നോവിക് ടാങ്കര്‍ ഒഖോസ്‌ക് കടലില്‍ തിരച്ചില്‍ നടത്തി എങ്കിലും കപ്പല്‍ കണ്ടെത്താനായിരുന്നില്ല.
നോവിക്കിന് പുറമെ ബെറീവ് ബി-200 എയര്‍ക്രാഫ്‌റ്റും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications