കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാനഡയില്‍ ഭൂകമ്പം; യുഎസ് തീരത്ത് സുനാമി

  • By Ajith Babu
Google Oneindia Malayalam News

Earthquake
ഹോണോലുലു: കനഡയുടെ പടിഞ്ഞാറന്‍ തീരമേഖലയില്‍ സമുദ്രത്തിലുണ്ടായ ശക്തമായ ഭൂകമ്പം തെക്കുപടിഞ്ഞാറന്‍ കനഡയിലും അമേരിക്കന്‍ ദ്വീപസമൂഹ സംസ്ഥാനമായ ഹവായിയിലും ചെറുസുനാമിക്കിടയാക്കി. ആള്‍നാശമോ മറ്റ് ആപത്തുകളോ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടില്ല.

ശനിയാഴ്ച രാത്രി കനഡയുടെ പടിഞ്ഞാറന്‍ തീരത്തിനടുത്ത് ക്വീന്‍ ഷാര്‍ലറ്റ് ദ്വീപുകളെ ഉലച്ച ഭൂകമ്പം 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. മാസ്സെറ്റ് പട്ടണത്തിന് 139 കിലോമീറ്റര്‍ തെക്കായിരുന്നു പ്രഭവകേന്ദ്രം. പിന്നാലെ ഒട്ടേറെ തുടര്‍ചലനവുമുണ്ടായി.

ആദ്യമുണ്ടായ സുനാമിത്തിരകള്‍ക്ക് രണ്ടരയടി വരെ ഉയരമുണ്ടായിരുന്നു. മൂന്നു മുതല്‍ ആറ് അടി വരെ ഉയരമുള്ള തിരകള്‍ക്കു സാധ്യതയുണ്ടെന്നായിരുന്നു ആദ്യ മുന്നറിയിപ്പ്. സുരക്ഷാ സൈറണുകള്‍ മുഴക്കി രാത്രിതന്നെ ഹവായ് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും തീരപ്രദേശത്തുനിന്നുള്ളവരെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ദ്വീപുകളില്‍ നടക്കുകയായിരുന്ന നിരവധി ഹാലോവീന്‍ പാര്‍ടികള്‍ തടസ്സപ്പെട്ടു. റസ്‌റ്റോറന്റുകളും ബാറുകളും അടച്ചു.

ഭൂചലനമുണ്ടായ ബ്രിട്ടീഷ് കൊളംബിയയുടെ തീരമേഖലകളിലും അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അലാസ്‌ക, ബ്രിട്ടീഷ് കൊളംബിയ തീരമേഖലകളിലും സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കാനഡയിലെ ഖനനനഗരമായ പ്രിന്‍സ് റുപ്പേര്‍ട്ടില്‍ സുനാമിത്തിരകള്‍ പതിക്കാമെന്ന് യു.എസ്. ജിയോളജിക്കല്‍ സര്‍വെ മുന്നറിയിപ്പ് നല്‍കി.

English summary
At least 100,000 people in Hawaii were ordered to move from the shoreline to higher ground late on Saturday after a tsunami warning,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X