കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പോ നിരക്കില്‍ മാറ്റമില്ല, സിആര്‍ആര്‍ കുറച്ചു

  • By Shinod
Google Oneindia Malayalam News

RBI
മുംബൈ: അടിസ്ഥാനനിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചു. അതേ സമയം കരുതല്‍ ധനാനുപാതത്തില്‍ .25 പോയിന്റിന്റെ കുറവ് വരുത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്.

പണപ്പെരുപ്പത്തിന്റെ കാര്യത്തില്‍ കാര്യമായ ഭീഷണി നിലനില്‍ക്കുന്നില്ലെങ്കിലും റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ കുറവു വരുത്താന്‍ മാത്രം സുരക്ഷിതമായി നിലയിലല്ല ഇതുള്ളതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സുബ്ബറാവു അറിയിച്ചു. അതേ സമയം വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് കരുതല്‍ ധനാനുപാതത്തില്‍ കുറവ് വരുത്തിയത്.

റിപ്പോ നിരക്ക് എട്ടുശതമാനമായും റിവേഴ്‌സ് റിപ്പോ 7 ശതമാനവുമായി തുടരും. സിആര്‍ആര്‍ നിരക്കില്‍ കുറവ് വരുത്തിയതോടെ വിപണിയിലേക്ക് 17500 കോടിരൂപ അധികമായെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 4.5 ശതമാനമായിരുന്ന കരുതല്‍ ധനാനുപാതം ഇപ്പോള്‍ 4.25 ആയി കുറഞ്ഞിരിക്കുകയാണ്. സിആര്‍ആറില്‍ കഴിഞ്ഞ മാസവും .25 ശതമാനത്തിന്റെ കുറവ് വരുത്തിയിരുന്നു.

റിപ്പോ: റിസര്‍വ്ബാങ്ക് ബാങ്കുകള്‍ക്ക് കടം നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശ.
റിവേഴ്‌സ് റിപ്പോ: ബാങ്കുകളുടെ പണത്തിന് റിസര്‍വ് ബാങ്ക് നല്‍കുന്ന പലിശ.
സിആര്‍ആര്‍: ബാങ്കുകള്‍ കരുതല്‍ ധനമായി സൂക്ഷിക്കേണ്ട തുക.

English summary
The Reserve Bank of India on Tuesday left its key policy rate unchanged in its second quarter (July-September) monetary policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X