തമിഴ്‌നാട്ടിലും ആന്ധ്രയിലും ചുഴലിക്കാറ്റിന് സാധ്യത

തെക്കുപടിഞ്ഞാറന്‍ ദിശയിലാണ് കാറ്റ് നീങ്ങുക. നിലം എന്നു പേരുള്ള ഈ കാറ്റ് നാഗപട്ടണം, നെല്ലൂര്‍ മേഖലകളിലായിരിക്കും ഏറെ നാശം വിതയ്ക്കുക. കിഴക്കന്‍ ശ്രീലങ്കയിലൂടെയാണ് കാറ്റ് കടന്നുപോവുകയെന്നതിനാല്‍ ആ രാജ്യത്തും മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
വിവിധ ജില്ലകളില്‍ ഇതിനകം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റികൊണ്ടിരിക്കുകകയാണ്.
അറബികടലില്‍ രൂപം കൊണ്ട മറ്റൊരു ന്യൂനമര്‍ദ്ദം തമിഴ്‌നാട്ടിലും കേരളത്തിലും മൂന്നു ദിവസം ശക്തമായ മഴയുണ്ടാക്കും. കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 മുതല്‍ 55കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications