ഭാര്യ വിലമതിക്കാനാവാത്ത സ്വത്ത്:തരൂരിന്റെ മറുപടി

തന്റെ ഭാര്യ വിലമതിക്കാനാവാത്ത സ്വത്താണ് എന്നും, മോഡി സങ്കല്‌പിച്ചതിലും എത്രയോ അധികമാണ് സുനന്ദയുടെ മൂല്യം എന്നും പറഞ്ഞ തരൂര്‍ അതെല്ലാം മനസ്സിലാകണമെങ്കില്‍ ആരെയെങ്കിലും സ്‌നേഹിക്കാന്‍ കഴിയണം എന്നും അഭിപ്രായപ്പെട്ടു.
തന്റെ ഭാര്യക്കെതിരെ പരാമര്‍ശം നടത്തുന്ന തരത്തില്‍ തരംതാണ വ്യക്തിയാണ് മോഡി എന്നു കരുതിയിരുന്നില്ല എന്നും കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രിയായി ചുമതലയേറ്റ ശശി തരൂര്‍ തുറന്നടിച്ചു.
തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ 50 കോടി രൂപയുടെ ഗേള്‍ ഫ്രണ്ട് എന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പരിഹസിച്ചത്. തിങ്കളാഴ്‌ചയായിരുന്നു മോഡി വിവാദപരമായ ഈ പരാമര്‍ശം നടത്തിയത്.
അമ്പത് കോടിയുടെ ഗേള്‍ ഫ്രണ്ടിനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്നും ചോദിച്ച് മാണ്ഡിയില്‍ പ്രസംഗിക്കുകയായിരുന്നു മോഡി. ഐപിഎല്‍ വിവാദമുണ്ടായപ്പോള്‍ സുനന്ദ 50 കോടി ഓഹരിയുള്ള വെറും സുഹൃത്ത് മാത്രമായിരുന്നു എന്നും, പിന്നീട് ഈ സുഹൃത്ത് അദ്ദേഹത്തിന്റെ ഭാര്യയായി എന്നും മോഡി പ്രസംഗത്തില്‍ പറഞ്ഞു.
ഐപിഎല്‍ വിവാദത്തെ തുടര്‍ന്ന് തരൂര്‍ തന്റെ കേന്ദ്ര മന്ത്രി സ്ഥാനം രാജി വെച്ചിരുന്നു.


Click it and Unblock the Notifications