തൊഴിലാളി സമരം:സംസ്ഥാനത്ത് പാല്‍ മുടങ്ങും

ലേബര്‍ കമ്മീഷ്‌ണറുടെ നേതൃത്വത്തില്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഒരു തീരുമാനത്തില്‍ എത്താതെ പിരിയുകയായിരുന്നു. തുടര്‍ന്നാണ് 24 മണിക്കൂര്‍ സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്താന്‍ തൊഴിലാളികള്‍ തീരുമാനിക്കുന്നത്.
തൊഴിലാളികള്‍ പണിമുടക്ക് ആഹ്വാനം ചെയ്‌ത് പണി മുടക്ക് നോട്ടീസ് നല്‍കയതിനെ തുടര്‍ന്ന് പാല്‍ വിതരണം മുടങ്ങും എന്ന് മില്‍മ ഔദ്യോഗികമായും അറിയിച്ചിരുന്നു.
തിങ്കളാഴ്‌ച അര്‍ദ്ധരാത്രി മുതല്‍ ആണ് മില്‍മ തൊഴിലാളികളുടെ പണിമുടക്ക് ആരംഭിച്ചത്. മാനേജ്‌മെന്റും തൊഴിലാളി സംഘടനാ നേതാക്കളും തമ്മില്‍ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഞായറാഴ്‌ച ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ രമ്യതയില്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ലേബര്‍ കമ്മീഷ്‌ണര്‍ ചര്‍ച്ചയ്‌ക്ക് വിളിച്ചത്.












Click it and Unblock the Notifications