കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനക്കൊമ്പ് കേസില്‍ വിധി നവം 14ന്

  • By Ajith Babu
Google Oneindia Malayalam News

Mohanlal
തൃശ്ശൂര്‍: ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെ വനംവകുപ്പുമന്ത്രി ഗണേഷ്‌കുമാര്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ഹര്‍ജിയില്‍ വിധി പറയാന്‍ കേസ് നവംബര്‍ 14 ലേക്ക് മാറ്റി. തൃശ്ശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി ഭാസ്‌കരന്‍േറതാണ് ഉത്തരവ്.

കോട്ടയം ചെമ്പ് സ്വദേശി അനില്‍കുമാറാണ് ഹര്‍ജിക്കാരന്‍. ഗുരുതരമായ കുറ്റമായിട്ടും മോഹന്‍ലാലിനെ അറസ്റ്റ് ചെയ്തില്ലെന്ന് വാദിഭാഗം അഭിഭാഷകന്‍ അഡ്വ. രാമചന്ദ്രന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു കേസെടുത്തിട്ടും ആനക്കൊമ്പ് സൂക്ഷിക്കാന്‍ മോഹന്‍ലാലിനെ ഏല്‍പ്പിച്ചത് തെളിവ് നശിപ്പിക്കാന്‍ ഇടയാക്കുമെന്നും വാദിഭാഗം ചൂണ്ടിക്കാട്ടി.

2012 ജൂണ്‍ 14ന് മോഹന്‍ലാല്‍ കോടനാട് ഐ.ബിയില്‍ വന്നപ്പോള്‍ മൊഴി എടുത്തുവെന്ന വനം വകുപ്പ് വിശദീകരണം ശരിയല്ല. മോഹന്‍ലാലിനോട് ഡി.എഫ്.ഒ സി.എന്‍. നാഗരാജ് ഫോണില്‍ സംസാരിച്ച് മൊഴി തയാറാക്കിയതാണ്. വനംവകുപ്പ് കേസ് എടുക്കുന്നതില്‍ താമസം വരുത്തിയത് മൂന്നാം പ്രതി വനം സെക്രട്ടറി, നാലാംപ്രതി വനം മന്ത്രി എന്നിവരുടെ സ്വാധീനത്താലാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.

നടന്‍ മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് ആനക്കൊമ്പ് കണ്ടെത്തിയ കേസിന്റെ അന്വേഷണം വൈകിക്കുന്നുവെന്ന പരാതിയിന്മേല്‍ ഒക്ടോബര്‍ 11നാണ് വനംവകുപ്പ് വിശദീകരണം നല്‍കിയിരുന്നു..മോഹന്‍ലാലിന് ആനക്കൊമ്പ് സൂക്ഷിക്കാന്‍ നല്‍കിയത് കെ. കൃഷ്ണകുമാറാണെന്നും കൃഷ്ണകുമാറിന് കൊമ്പ് നല്‍കിയത് കൊച്ചി രാജകുടുംബാംഗമായ നളിനി രാധാകൃഷ്ണനാണെന്നും ഉദ്യോഗസ്ഥര്‍ കോടതിയെ ധരിപ്പിച്ചിരുന്നു.
ചെന്നൈയില്‍ താമസിക്കുന്ന നളിനി രാധാകൃഷ്ണനില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചുവരുന്നതായും ഉദ്യോഗസ്ഥര്‍ മുമ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
At that time, Forest Minister KB Ganesh Kumar, Mohanlal's friend and fellow actor in numerous Malayalam films, ruled out an inquiry into the tusk possessed by the actor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X