കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിയാരം മെഡിക്കല്‍ കോളേജ്‌ സര്‍ക്കാറേറ്റെടുക്കും

  • By Shabnam Aarif
Google Oneindia Malayalam News

Pariyaram Medical College
തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളേജിന്റെ ഭരണ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കും എന്ന്‌ സഹകരണ വകുപ്പ്‌ മന്ത്രി സിഎന്‍ ബാലകൃഷ്‌ണന്‍ അറിയിച്ചു. ജീവനക്കാരെ നിലനിര്‍ത്തിക്കൊണ്ട്‌ ഭരണ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കും എന്നാണ്‌ മന്ത്രി അറിയിച്ചിരിക്കുന്നത്‌. ഇതിന്റെ നിയമവശം പഠിക്കും എന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യം സംബന്ധിച്ച്‌ കഴിഞ്ഞ മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ച ചെയ്‌തിരുന്നു എന്നും എന്നും അദ്ദേഹം അറിയിച്ചു. പരിയാരം ഭരണ സമിതിയെ കുറിച്ച്‌ പല ഭാഗങ്ങളില്‍ നിന്നും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ്‌ മന്ത്രിയുടെ പ്രഖ്യാപനം എന്നതാണ്‌ ശ്രദ്ധേയമായ കാര്യം.

പരിയാരം മെഡിക്കല്‍ കോളേജിന്റെ ആസ്‌തിയും ബാധ്യതയും കണക്കാക്കാന്‍ ധനകാര്യ വകുപ്പിനെ ഏല്‍പിച്ചിരിക്കുകയാണ്‌. മെഡിക്കല്‍ കോളേജിന്റെ ഭരണ സമിതി ചെയര്‍മാനും, സിപിഎം നേതാവുമായ എംവി ജയരാജന്‍, സ്ഥാപനത്തിന്റെ ഭരണം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ല എന്ന്‌ നേരത്തെ വ്യക്തമാക്കിയിരുന്നു.

പരിയാരം മെഡിക്കല്‍ കോളേജിന്റെ ഭരണ സമിതി പിരിച്ചു വിട്ടില്ലെങ്കില്‍ യുഡിഎഫ്‌ വിടും എന്ന്‌ സിഎംപി നേതാവ്‌ എംവി രാഘവന്‍ ഭീഷണി മുഴക്കിയത്‌ കഴിഞ്ഞ ദിവസമാണ്‌. ഇക്കാര്യത്തില്‍ അടുത്ത യുഡിഎഫ്‌ യോഗത്തില്‍ ഒരു അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍, മുന്നണിയില്‍ തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും എന്നാണ്‌ അദ്ദേഹം അറിയിച്ചിരിക്കുന്നത്‌.

പരിയാരം മെഡിക്കല്‍ കോളേജിന്റെ ഭരണ സമിതി പിരിച്ചു വിടണം എന്നും, കോളേജ്‌ സഹകരണ മേഖലയില്‍ തന്നെ നിലനിര്‍ത്തണം എന്നും ഉള്ള എംവി രാഘവന്റെ അഭിപ്രായം അദ്ദേഹത്തിന്റെ മാത്രമാണ്‌ എന്നാണ്‌ ഇക്കാര്യത്തില്‍ സിഎന്‍ ബാലകൃഷ്‌ണന്‍ പ്രതികരിച്ചിരിക്കുന്നത്‌.

English summary
Government will take the administration of the Pariyaram Medical College, says Minister CN Balakrishnan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X