കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തല കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയണം

  • By Shabnam Aarif
Google Oneindia Malayalam News

TH Musthafa
കൊച്ചി: രമേശ്‌ ചെന്നിത്തല കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയണം എന്ന്‌ പിസി ചാക്കോയ്‌ക്ക്‌ പിന്നാലെ മുന്‍ മന്ത്രി ടിഎച്ച്‌ മുസ്‌തഫയും ആവശ്യപ്പെട്ടു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആണ്‌ ടിഎച്ച്‌ മുസ്‌തപ ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്‌.

ചെന്നിത്തല കെപിസിസി പ്രസിഡന്റ്‌ സ്ഥാനം ഒഴിയണം എന്ന ആവശ്യത്തില്‍ പിസി ചാക്കോയുമായി യോജിക്കുന്നു എന്നാണ്‌ മുസ്‌തഫ അറയിച്ചിരിക്കുന്നത്‌. പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം രാജി വെച്ച്‌ ചെന്നിത്തല മന്ത്രിസഭയില്‍ അംഗമാവണം എന്നാണ്‌ പിസി ചാക്കോ അഭിപ്രായപ്പെട്ടിരുന്നത്‌.

കെപിസിസി പ്രസിഡന്റിന്റെ കാലാവധി 3 വര്‍ഷമാണ്‌. എന്നാല്‍ ഇതിന്റെ മൂന്നിരട്ടിയോളം കാലമായി ഈ സ്ഥാനത്ത്‌ തുടരുകയാണ്‌ രമേശ്‌ ചെന്നിത്തല. അഭിപ്രായങ്ങള്‍ പറയാന്‍ പാര്‍ട്ടിയില്‍ വേദി ഇല്ലാത്തതുകൊണ്ടാണ്‌ പരസ്യമായി പറയേണ്ടി വന്നത്‌. ടിഎച്ച്‌ മുസ്‌തഫ തന്റെ ആവശ്യം വിശദീകരിച്ചു.

ഗ്രൂപ്പ്‌ കളിക്കാനാണെങ്കില്‍ ചെന്നിത്തല കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയണം എന്നാണ്‌ പിസി ചാക്കോ ആവശ്യപ്പെട്ടിരുന്നത്‌. ഗ്രൂപ്പുകള്‍ക്ക്‌ അതീതനായ വ്യക്തി എന്ന നിലയിലാണ്‌ രമേശ്‌ ചെന്നിത്തലയെ കെപിസിസി അധ്യക്ഷനാക്കിയത്‌. എന്നാലിപ്പോള്‍ ചെന്നിത്തലയ്‌ക്കും ഗ്രൂപ്പുണ്ട്‌. അതുകൊണ്ട്‌ ചെന്നിത്തല സ്ഥാനമൊഴിയുന്നതാണ്‌ നല്ലത്‌. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട്‌ നിര്‍ത്തുന്നതാണ്‌ നല്ലത്‌. പിസി ചാക്കോ ഒരു ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്‌.

English summary
Ex Minister TH Musthafa demands that Ramesh Chennithala should resign from the position of KPCC President.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X