ഭാഷ കാലാനുസൃതമായ മാറ്റത്തിനു വിധേയമാവണം:രാഷ്ട്രപതി

പുരോഗതിക്കും വളര്‍ച്ചയ്ക്കുമായി ആധുനിക സങ്കേതങ്ങള്‍ സ്വീകരിക്കുമ്പോള്‍ ഭാഷയുടെ മൌലികത നഷ്ടപ്പെടാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. മഹത്തായ സാംസ്‌കാരിക പാരമ്പര്യവും ചരിത്രവും അവകാശപ്പെടാവുന്ന ഭാഷയാണ് മലയാളം. ആശയവിനിമയ ഭാഷയായി ഒന്‍പതാം നൂറ്റാണ്ടില്‍തന്നെ മലയാളം നിലവിലുണ്ടായിരുന്നുവെന്നും ചരിത്രം വ്യക്തമാക്കുന്നു.
സാഹിത്യത്തിന്റെയും കലയുടെയും മേഖലകളിലും അദ്വിതീയമായ സ്ഥാനമാണ് മലയാളത്തിനുള്ളത്. അതേസമയം പുതിയ തലമുറയുടെ ആവശ്യങ്ങള്‍ക്കൂടി പരിഹരിക്കാന്‍ സജ്ജമായാല്‍ മാത്രമേ ഏത് ഭാഷയ്ക്കും നിലനില്‍ക്കാനാവുകയുള്ളുവെന്നും രാഷ്ട്രപതി പറഞ്ഞു. വിശ്വമലയാള മഹോത്സവം ഇക്കാര്യം ഗൌരവമായി പരിഗണിക്കുമെന്ന രാഷ്ട്രപതി വിശ്വാസം പ്രകടിപ്പിച്ചു.
വിശ്വമലയാള സമ്മേളനത്തില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ മലയാള ഭാഷയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകുമെന്ന് ചടങ്ങില്‍ ആശംസാ പ്രസംഗം നടത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രത്യാശിച്ചു. ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാനുള്ള കരുത്ത് മലയാള ഭാഷയ്ക്കുണ്ട്. മലയാളം സാര്‍വ്വത്രികമായി ഉപയോഗിക്കപ്പെടണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിനനുസരിച്ച് ഭാഷാപരമായ ഓജസ്സും തേജസ്സും മലയാളത്തിന് വര്‍ദ്ധിക്കും.
വിശ്വമലയാള മഹോത്സവം ഒരു തുടര്‍പ്രക്രിയായാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ മന്ത്രിമാരായ കെ.എം. മാണി, പി.കെ. അബ്ദുറബ്ബ് എന്നിവരും ആശംസകള്‍ നേര്‍ന്നു. മലയാള ഭാഷയുടെ വികാസത്തിനും വളര്‍ച്ചയ്ക്കുമുതകുന്ന ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞതായി ചടങ്ങില്‍ സ്വാഗതമാശംസിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.
ഭരണഭാഷ ഒന്നാം ഭാഷയാക്കിയതും മലയാള സര്‍വകലാശാല സാക്ഷാത്കരിക്കുന്നതും മലയാളം മിഷന്റെ പ്രവര്‍ത്തനം സജീവമാക്കിയതും ഇതിനുദാഹരണങ്ങളാണ്. മലയാളത്തെ ശ്രേഷ്ഠഭാഷായാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍, കേന്ദ്രമന്ത്രിമാരായ കെ.സി. വേണുഗോപാല്‍, ശശി തരൂര്‍, മന്ത്രി വി.എസ്. ശിവകുമാര്‍, മേയര്‍ അഡ്വ. കെ. ചന്ദ്രിക, ജ്ഞാനപീഠ ജേതാക്കളായ എം.ടി. വാസുദേവന്‍ നായര്‍, പ്രൊഫ. ഒ.എന്‍.വി. കുറുപ്പ്, എം.എല്‍.എ.മാരായ കെ. മുരളീധരന്‍, പാലോട് രവി, സംഘടകസമിതി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു












Click it and Unblock the Notifications