കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാന്‍ഡിയുടെ സംഹാരതാണ്ഡവം; 13 മരണം

  • By Ajith Babu
Google Oneindia Malayalam News

Superstorm Sandy hits into New Jersey coast of USA
ന്യൂയോര്‍ക്ക്: കരീബിയന്‍ രാജ്യങ്ങളില്‍ നാശം വിതച്ച സാന്‍ഡി ചുഴലിക്കാറ്റ് അമേരിക്കയിലും സംഹാരതാണ്ഡവമാടുന്നു. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലായി 13 പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കില്‍ മാത്രം അഞ്ച് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂജേഴ്‌സിയുടെ തെക്കന്‍ തീരത്ത് സാന്‍ഡി ആഞ്ഞടിച്ചപ്പോള്‍ നാല് മീറ്റര്‍ പൊക്കത്തിലുള്ള തിരമാലകളാണ് കരയിലേക്ക് പാഞ്ഞുകയറിയത്. തീരപ്രദേശങ്ങളില്‍ വൈദ്യുതിബന്ധം തകരാറിലായി. ആയിരക്കണക്കിന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. റോഡുകള്‍ തകര്‍ന്നു. പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

അമേരിക്കന്‍ സമയം, തിങ്കളാഴ്ച വൈകുന്നേരം എട്ടു മണിയോടെ സാന്‍ഡി ചുഴലിക്കാറ്റ് ന്യൂജേഴ്‌സി തീരത്തെത്തിയത്. കനത്ത മഴയെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദി കരകവിഞ്ഞൊഴുകുകി. അമേരിക്കയുടെ വടക്കന്‍ ഉള്‍പ്രദേശങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ചയുമുണ്ട്. ദിവസങ്ങളോളം കാലാവസ്ഥ പ്രതികൂലമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പതിനൊന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലും വാഷിംഗ്ടണ്‍ ഡിസിയിലുമായി ലക്ഷക്കണക്കിനു ആളുകള്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതേത്തുടര്‍ന്ന് ഇരുട്ടിലായി. ഇതു ജനജീവിതത്തെ അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാക്കിയിരിക്കുകയാണ്. കൂടാതെ, മസാച്യുസെറ്റ്‌സ്, കണക്ടിക്കട്ട്, റോഡ് ഐലന്‍ഡ്, ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ എന്നീ സംസ്ഥാനങ്ങളിലും പ്രസിഡന്റ് ബരാക് ഒബാമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നാലരലക്ഷം പേരോട് സുരക്ഷിതസ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്ക് നഗരത്തില്‍നിന്ന് ഒഴിഞ്ഞുപോകുന്നവര്‍ക്കായി 76 സ്‌കൂളുകളില്‍ ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു. തീവണ്ടി, ബസ്ഗതാഗതം നിര്‍ത്തിവെച്ചു. ലോകത്തേറ്റവും വലിയ മെട്രൊ റെയില്‍ സംവിധാനമാണ് ന്യൂയോര്‍ക്കിലേത്. ഇതുള്‍പ്പെടെ . ഇതുള്‍പ്പെടെ ഫിലഡല്‍ഫിയ, വാഷിംഗ്ടണ്‍ ഡിസി എന്നീ മെട്രോകളും സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഏതാണ്ട് 12,000 ലധികം വിമാന സര്‍വീസുകളും ഇതിനകം റദ്ദാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി. 1977ന് ശേഷം ഇതാദ്യമായി ന്യൂയോര്‍ക് ഓഹരിവിപണിയും അടച്ചിട്ടു. പ്രമുഖ എണ്ണശുദ്ധീകരണശാലകളായ ബേവേ, ന്യൂജേഴ്‌സി റിഫൈനറി, ഫിലാഡല്‍ഫിയ എനര്‍ജി സൊലൂഷന്‍സ്, പി.പി.എഫ്. എനര്‍ജി എന്നിവ ഉത്പ്പാദനം വെട്ടിക്കുറച്ചു.

നവംബര്‍ ആറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ 'സാന്‍ഡി' ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. പ്രകൃതിക്ഷോഭം മൂലം വൈദ്യുതി വാര്‍ത്താവിനിമയ ബന്ധങ്ങള്‍ മുടങ്ങാനിടയുള്ളതിനാല്‍ നേരത്തെ വോട്ട് ചെയ്യാന്‍ തീരസംസ്ഥാനങ്ങളിലുള്ളവരോട് പ്രസിഡന്റ് ഒബാമ ആഹ്വാനം ചെയ്തു.

English summary
US Presidential campaign has come to a standstill as Superstorm Sandy slammed into the New Jersey coastline and hurled a record-breaking 13-foot surge of seawater at New York City on Monday, Oct 29.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X