കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീലം ചുഴലിക്കാറ്റ്‌ തമിഴ്‌നാട്‌ തീരത്തെത്തി

  • By Shabnam Aarif
Google Oneindia Malayalam News

Nilam Cyclone
ചെന്നൈ: ബുധനാഴ്‌ച ഉച്ചയോടെ ആന്ധ്ര, തമിഴ്‌നാട്‌ തീരത്തെത്തും എന്നു ഭീതിയോടെ പ്രതീക്ഷിച്ചിരുന്ന നീലം ചുഴലിക്കാറ്റ്‌ തമിഴ്‌നാട്‌ തീരത്തെത്തിക്കഴിഞ്ഞു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഈ നീലം ചുഴലിക്കാറ്റ്‌ 100 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കാന്‍ സാധ്യത ഉണ്ട്‌ എന്നാണ്‌ കാലാവസ്ഥ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്‌.

നീലം ചുഴലിക്കാറ്റ്‌ തീര പ്രദേശങ്ങളില്‍ എത്തിയതിന്റെ ഫലമായി തമിവ്‌നാട്ടിലും ആന്ധ്രയിലും ശക്തമായ കാറ്റിനൊപ്പം മഴയും അനുഭവപ്പെടുന്നുണ്ട്‌. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു എന്നും കെട്ടിടങ്ങള്‍ ഇടിഞ്ഞു വീണു എന്നും ആണ്‌ റിപ്പോര്‍ട്ട്‌.

ചെന്നൈയുടെ തെക്ക്‌, കിഴക്ക്‌ ഭാഗത്തായി 500 കിലോ മീറ്റര്‍ അകലെ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കരയിലേക്ക്‌ പ്രവേസിക്കുന്നതോടെ വേഗത വര്‍ദ്ധിച്ച്‌ വീശിയടിക്കുകയാണ്‌. തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ ശത്രമായ മണല്‍ക്കാറ്റ്‌ അനുഭവപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്‌.

സംസ്ഥാനത്ത്‌ ഉടനീളം വൈദ്യുത - വാര്‍ത്താ വിനിമയ. ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ട നിലയിലാണ്‌. പലയിടത്തും റോഡ്‌ ഗതാഗതം തടസ്സപ്പെട്ട അവസ്ഥയിലാണ്‌. ശക്തമായ കാറ്റു മൂലം നിയന്ത്രിക്കാനാവാതെ മറിഞ്ഞു വീണ പല ഇരുചക്ര യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്‌.

ആന്ധ്രയിലും തമിഴിനാട്ടിലുമായി 6 തുറമുഖങ്ങലും, ചെന്നൈ വിമാനത്താവളവും മുന്‍കരുതലെന്നോണം അടച്ചിട്ടിരിക്കുകയാണ്‌. ആരാധനാലയങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി 150 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്‌.

മത്സ്യത്തൊഴിലാളികളോട്‌ കടലില്‍ പോകരുത്‌ എന്നും അടുത്ത്‌ 5 മണിക്കൂര്‍ നേരത്തേക്ക്‌ ജനങ്ങളോട്‌ വീടിന്‌ പുറത്തിറങ്ങരുത്‌ എന്നും ആവശ്യപ്പെട്ടിരിക്കുകയാണ്‌. കാറ്റുമൂലം മഹാബലിപുരത്ത്‌ ഉണ്ടായിരിക്കുന്ന മണ്ണിടിച്ചിലില്‍ 3,500 പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നു.

English summary
Neelam Cycleone has reached the Tamilnadu coastal areas. And due to this cyclone both in tamilnadu and Andhra it is raining heavily.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X