നീലം കൊടുങ്കാറ്റ് ഉച്ചയോടെ തമിഴ്‌നാട്ടിലെത്തും

മേഖലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കടലോര പ്രദേശങ്ങളിലും താഴ്ന്ന മേഖലകളിലും താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിനായി ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. ചെന്നൈയിലെ 292 സ്‌കൂളുകളും 52 കമ്യൂണിറ്റി ഹാളുകളും ഇതിനായി ഒരുക്കിവെച്ചിരിക്കുകയാണ്. കാറ്റടിക്കുന്നതിനു മുന്നോടിയായി കര്‍ണാടകയിലും തമിഴ്‌നാട്ടിലും കനത്ത മഴപെയ്യുന്നുണ്ട്. ചെന്നൈ, കാഞ്ചീപുരം, ഗുഡല്ലൂര്‍, വില്ലുപുരം മേഖലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്.
കടല്‍ ഏറെ പ്രക്ഷുബ്ധമായതിനാല്‍ തമിഴ്‌നാട്, ആന്ധ്ര, പോണ്ടിച്ചേരി സംസ്ഥാനങ്ങളില്‍ നിന്നുള്ള മീന്‍പിടുത്തക്കാരോട് കടലില്‍ പോകരുതെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലിസ്, ഫയര്‍ഫോഴ്‌സ്, ദുരിതാശ്വാസസേന എന്നിവയുടെ സംയുക്ത സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് നാഗപട്ടണം കലക്ടര്‍ ടി മുനുസ്വാമി അറിയിച്ചു.
എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. 1070 എന്ന നമ്പറില്‍ വിളിച്ചാല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുമെന്ന് ഔദ്യോഗിക പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications