Get Updates
Get notified of breaking news, exclusive insights, and must-see stories!

തരൂര്‍ പ്രണയഗുരു എന്ന്‌ ബിജെപി

Mukhtar Abbas Naqvi
ദില്ലി: കേന്ദ്ര സഹമന്ത്രി ശശി തരൂരിനെതിരെ വീണ്ടും ബിജെപി. ബിജെപി ഉപാധ്യക്ഷന്‍ മുക്താര്‍ അബ്ബാസ്‌ നഖ്‌വി രാജ്യാന്തര പ്രണയഗുരു എന്നാണ്‌ തരൂരിനെ വിളിച്ചിരിക്കുന്നത്‌. തരൂരിനു വേണ്ടി പ്രണയകാര്യ വകുപ്പ്‌ രൂപീകരിക്കണം എന്നും നഖ്‌വി അഭിപ്രായപ്പെട്ടു.

തന്റെ ഭാര്യ സുനന്ദയുടെ മൂല്യം വിലമതിക്കാനാവാത്തതാണ്‌ എന്ന തരൂരിന്റെ പ്രസ്‌താവനയോട്‌ പ്രതികരിക്കുകയായിരുന്നു നഖ്‌വി. ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി തന്റെ ഭാര്യക്കെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചുകൊണ്ട്‌ ട്വീറ്റ്‌ ചെയ്‌തതായിരുന്നു തരൂര്‍.

50 കോടി രൂപ വിലയുള്ള ഗേള്‍ ഫ്രന്റ്‌ എന്നായിരുന്നു മോഡി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ കുറിച്ച്‌ പരിഹാസ രൂപേണ മോഡി പറഞ്ഞത്‌. ഭാര്യ എത്ര വലിയ വിലയുള്ള സ്വത്താണ്‌ എന്നു മനസ്സിലാക്കണമെങ്കില്‍ ആരെയെങ്കിലും സ്‌നേഹിക്കാന്‍ അറിയണം എന്നാണ്‌ തരൂര്‍ മോഡിക്കുള്ള മറുപടിയായി ട്വിറ്ററില്‍ പറഞ്ഞത്‌.

മോഡിയില്‍ നിന്നും ഇത്രയും തരംതാണ പ്രസ്‌താവന പ്രതീക്ഷിച്ചില്ല എന്നും തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. മോഡിക്ക്‌ തരൂര്‍ നല്‍കിയ മറുപടിയോട്‌ പ്രതികരിക്കുകയായിരുന്നു ബിജെപി വക്താവ്‌.

കേന്ദ്രമന്ത്രി പല്ലം രാജു തരൂരിനെതിരെ മുക്താര്‍ അബ്ബാസ്‌ നഖ്‌വി നടത്തിയ പര്‌സ്‌താവന വളരെ മോശമായിപ്പോയി എന്ന്‌ പ്രതികരിക്കുകയുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+