Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡിക്ക്‌ സുനന്ദ പുഷ്‌കറിന്റെ മറുപടി

Sunanda Pushkar
ദില്ലി: ശശി തരൂരിന്റെ അമ്പത്‌ കോടി രൂപ വിലയുള്ള ഗേള്‍ ഫ്രന്റ്‌ എന്ന്‌ തന്നെ പരിഹസിച്ച ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക്‌ സുനന്ദ പുഷ്‌കറിന്റെ മറുപടി. അമ്പത്‌ കോടി എത്രയാണെന്നോ, അത്‌ എണ്ണിത്തിട്ടപ്പെടുത്താനോ തനിക്ക്‌ അറിയില്ല എന്നാണ്‌ പുഷ്‌കര്‍ പറഞ്ഞിരിക്കുന്നത്‌.

അതുപോലെ ഇതുപോലുള്ള സ്‌ത്രീവിരുദ്ധ പ്രസ്‌താവന നടത്തിയ മോഡിക്ക്‌ സ്‌ത്രീ സമ്മതിദായകര്‍ വോട്ട്‌ ചെയ്യില്ല എന്നും സുനന്ദ അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ സുനന്ദ മോഡിക്കെതിരെ പ്രതികരിച്ചത്‌.

തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച്‌ തന്നെ കയ്യേറ്റം ചെയ്‌തത്‌ ഒരു പത്തൊമ്പത്‌ കാരന്‍ യുവാവ്‌ ആണെന്നു അറിയിച്ച സുനന്ദ പക്ഷേ ഇയാള്‍ക്കെതിരെ നിയമ നടപടിക്ക്‌ ഒരുങ്ങുന്നില്ല എന്നും വ്യക്തമാക്കി.

ഇതിനിയെ ശശി തരൂര്‍ പ്രണയ ഗുരു ആണെന്ന്‌ ബിജെപി ഉപാധ്യക്ഷനും, വക്താവുമായ മുക്താര്‍ അബ്ബാസ്‌ നഖ്‌വി അഭിപ്രായപ്പെട്ടത്‌ വിവാദമായി. തരൂരിന്‌ വേണ്ടി പ്രണയകാര്യ വകുപ്പ്‌ രൂപീകരിക്കണം എന്നാണ്‌ നഖ്‌വി അഭിപ്രായപ്പെട്ടത്‌.

മോഡിയുടെ പരാമര്‍ശത്തിന്‌ തന്റെ ഭാര്യ വിലമതിക്കാനാവാത്ത സ്വത്താണ്‌ എന്നും, തന്റെ ഭാര്യയുടെ മൂല്യം അളക്കാന്‍ മോഡിക്കാവില്ല എന്നും, അതറിയണമെങ്കില്‍ ആരെയെങ്കിലും സ്‌നേഹിക്കാന്‍ കഴിയണം എന്നുമായിരുന്നു തരൂര്‍ നല്‍കിയ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+