കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നല്ല ഭക്ഷണം കിട്ടാന്‍ രാഷ്ടപതിക്കും വകുപ്പില്ല

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: പഴഞ്ചന്‍ ഭക്ഷണത്തിനൊപ്പം പല്ലിയും പാറ്റയുമൊക്കെ പതിവായി കിട്ടുന്ന നാട്ടിലെത്തിയാല്‍ രാഷ്ട്രപതിയ്ക്കും രക്ഷയില്ല. രാജ്യത്തെ പ്രഥമപൗരനായി ചുമതലയേറ്റെടുത്തതിന് ശേഷം കേരളത്തില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയ പ്രണബ് മുഖര്‍ജിയ്ക്ക് വിരുന്നൊരുക്കാന്‍ കൊണ്ടുവന്ന ഭക്ഷ്യസാധനങ്ങളിലും മായം

ഭക്ഷ്യയോഗ്യമല്ലാത്ത സാമ്പാര്‍ പരിപ്പും കറുവപ്പട്ടയും രാജ് ഭവന്റെ അടുക്കളിയില്‍ നിന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് കണ്ടെത്തിയത്. ഇവിടുത്തെ കുശിനിയില്‍ കരുതിവച്ച തുവരപ്പരിപ്പില്‍ നിറം ചേര്‍ത്തിരുന്നതായി കണ്ടെത്തി;

കറുവപ്പട്ടയില്‍ അമിതമായ അളവില്‍ കീടനാശിനിയുമുണ്ടായിരുന്നു.
രാഷ്ട്രപതിയുടെ രാജ്ഭവന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യ പദാര്‍ഥങ്ങളില്‍ അമിതമായ അളവില്‍ കളറും കീടനാശിനിയുടെ സാന്നിധ്യവും കണ്ടെത്തിയത്.

353 ഭക്ഷ്യ പദാര്‍ഥങ്ങളില്‍ ആറെണ്ണം ഉപയോഗ്യമല്ലെന്നു തെളിഞ്ഞു. വിരുന്നൊരുക്കാന്‍ മസ്‌കറ്റ് ഹോട്ടലില്‍ നിന്നു കൊണ്ടുവന്ന അണ്ടിപ്പരിപ്പില്‍ പുഴുവിന്റെ ലാര്‍വയും ഉണക്കമുന്തിരിയില്‍ പൂപ്പലും കണ്ടെത്തി. ഇവയുപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് ഭക്ഷ്യസുരക്ഷാവകുപ്പ് തടഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ഉത്തരവിട്ടുണ്ട്.

കേരളത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായെത്തിയ രാഷ്ട്രപതിയുടെ താമസവും ഭക്ഷണവും ഒരുക്കിയിരുന്നത് രാജ്ഭവനിലായിരുന്നു. അദ്ദേഹം വന്ന ദിവസം അത്താഴവിരുന്നിന് വിളമ്പിയത് തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലില്‍ നിന്നുള്ള വിഭവങ്ങളായിരുന്നു.

English summary
Food Safety officials are said to have detected and rejected certain items, which were brought to the Raj Bhavan kitchen here on Tuesday to prepare food for the President during his visit to the State, on grounds that they were unfit for consumption
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X