എസ്‌ഐക്ക് നേരെ കെ സുധാകരന്റെ അസഭ്യ പ്രയോഗം

വളപ്പട്ടണം പൊലീസ് കസ്റ്റഡിയില്‍ എടുത്ത യൂത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവിനെ നോചിപ്പിക്കാന്‍ സ്റ്റേഷനില്‍ എത്തിയതായിരുന്ന സുധാകരന്‍. കെഎം ഷാജി എംഎല്‍എയും സുധാകരന്റെ കൂടെ സ്റ്റേഷനില്‍ എത്തിയ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
രാഗേഷ് എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നത്. ഇതില്‍ ക്ഷുഭിതനായി ആണ് സുധാകരന്‍ എസ്‌ഐക്ക് നേരെ അസഭ്യ വര്‍ഷം നടത്തിയത്.
രാഗേഷിനെ പൊലീസ് മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷന് മുന്നില്‍ കെ സുധാകരന്‍ എംപി കുത്തിയിരിക്കുകയും ചെയ്‌തിരുന്നു.
പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയതിനാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. മണല്‍ കടത്ത് സംഘത്തെ അറസ്‌റ്റ് ചെയ്‌തതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.












Click it and Unblock the Notifications