നടരാജനെതിരെ അന്വേഷണ റിപ്പോര്‍ട്ട്

നടരാജനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തെളിവുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നടരാജനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്. എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും.
ഭൂമിദാനകേസില്‍ വി.എസിനെ പ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ കൊടുത്തതിനു പിന്നാലെ മാര്‍ച്ച് 31നു ശേഷമാണ് നടരാജന്‍ ഡിവൈഎസ്പിയെ ഫോണില്‍ വിളിക്കാന്‍ തുടങ്ങിയത്. ഇത് സ്ഥിരീകരിക്കാന്‍ ബിഎസ്എന്‍എല്ലില്‍ നിന്നുള്ള റിപ്പോര്‍ട്ട് അടക്കം എഡിജിപി തെളിവായി ശേഖരിച്ചിട്ടുണ്ട്.
വിവരാവകാശ കമ്മീഷണര്‍ എന്ന പദവിയില്‍ തുടരുന്ന നടരാജനെതിരെ നടപടിയെടുക്കേണ്ടതു ഗവര്‍ണറാണ്. ഇതേസമയം, ഭരണഘടനാ പദവി വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നു പാളിച്ചകളുണ്ടായാല്‍ ഇതുസംബന്ധിച്ച് അന്വേഷിച്ച് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതു സര്‍ക്കാരാണ്. അതിനാല്‍ ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറാനാണ് സാധ്യത. ഗവര്‍ണര്‍ക്കു അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്നു ബോധ്യപ്പെട്ടാല്‍ നടരാജനു പുറത്തുപോകേണ്ടിവന്നേക്കും.












Click it and Unblock the Notifications