മലയാളസര്‍വകലാശാല ഉദ്ഘാടനം ഒന്നിന്

നവംബര്‍ ഒന്നിന് രാവിലെ 9.30ന് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍വകലാശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ മന്ത്രിമാര്‍, എം പിമാര്‍, എം എല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സര്‍വ്വകലാശാലയുടെ ഉദ്ഘാടനച്ചടങ്ങിന്റെ ക്ഷണപത്രം പ്രസംഗകരുടെ എണ്ണത്തില്‍ ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കും. മുഖ്യമന്ത്രി മുതല്‍ സ്ഥലം പഞ്ചായത്ത് മെമ്പര്‍ വരെയുള്ള നീണ്ട നിരയാണ് പ്രസംഗകരുടെ ലിസ്റ്റിലുള്ളത്. സംസ്ഥാന ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിക്കുന്ന കെ ജയകുമാറാണ് സര്‍വ്വകലാശാലയുടെ ആദ്യ വൈസ്ചാന്‍സലര്‍.
ഇതിനിടെ തുഞ്ചന്‍ സ്മാരകം ആസ്ഥാനമായി സ്ഥാപിക്കാനുദ്ദേശിക്കുന്ന മലയാളം സര്‍വ്വകലാശാല തിരൂര്‍ മണ്ഡലത്തിലെ തന്നെ ജനസാന്ദ്രത കുറഞ്ഞ പ്രദേശം കണ്ടെത്തി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. സര്‍വ്വകലാശാലയ്ക്കായി സ്ഥലം കണ്ടെത്തിയിരിക്കുന്ന ആതവനാട് പഞ്ചായത്തിലെ പാലത്താണിയില്‍ ചേര്‍ന്ന സ്ഥലവാസികളുടെ കൂട്ടായ്മയാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.
ആതവനാട് പഞ്ചായത്തിലെ പത്ത്, പതിനൊന്ന് വാര്‍ഡുകളില്‍ ഉള്‍പ്പെടുന്നതും നാല്‍പ്പത്തിയേഴ് കുടുംബങ്ങള്‍ താമസിക്കുന്നതുമായ പ്രദേശത്ത് സര്‍വകലാശാല സ്ഥാപിക്കുന്നത് തങ്ങളുടെ കിടപ്പാടം തന്നെ ഇല്ലാതാക്കുമെന്നാണ് സ്ഥലവാസികളുടെ ഭയം.












Click it and Unblock the Notifications