Get Updates
Get notified of breaking news, exclusive insights, and must-see stories!

തേങ്ങാക്കുല വെട്ടിയിട്ട് കൊന്നതായി പരാതി

Coconut
കാസര്‍കോട്: തെങ്ങിലേക്ക് കയറിയ ആളുടെ തലയിലേക്ക് തേങ്ങാക്കുല വെട്ടിയിട്ട് കൊലപ്പെടുത്തിയതായി പരാതി. കാസര്‍കോട് പരപ്പയില്‍ പ്രതിഭാനഗറില്‍ കല്യാണിയുടെ മകന്‍ പ്രസാദാണ് തേങ്ങാക്കുല തലയില്‍ വീണ (34)മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് അയല്‍വാസിയായ നാരായണനൊപ്പം കരിക്ക് പറിയ്ക്കാനായി തെങ്ങില്‍ക്കയറിയതായിരുന്നു പ്രസാദ്. മുകളില്‍ നിന്നും കരിക്കിന്‍കുല വെട്ടി തൊട്ടുതാഴെയുണ്ടായിരുന്ന പ്രസാദിന് ഇട്ടുകൊടുക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. എന്നാല്‍ ലക്ഷ്യം തെറ്റി ഇളനീര്‍ കുല പ്രസാദിന്റെ തലയില്‍ വീഴുകയും കരിക്കോടൊപ്പം തെങ്ങില്‍ നിന്ന് നിലത്തുവീഴുകയുമായിരുന്നു. അബോധാവസ്ഥയിലായ പ്രസാദിനെ തനിച്ചാക്കി നാരായണന്‍ സ്ഥലം വിടുകയും ചെയ്തു.

അപകടമുണ്ടായി രണ്ടര മണിക്കൂറിന് ശേഷമാണ് പ്രസാദിനെ നാട്ടുകാര്‍ കണ്ടെത്തിയതും ആശുപത്രിയിലേക്ക് കൊണ്ടുപോയതും. എന്നാല്‍ ജില്ലാ ആശുപത്രിയിലെത്തും മുമ്പെ മരിയ്ക്കുകയായിരുന്നു.

നാരായണന് പ്രസാദിനോട് മുന്‍ വൈരാഗ്യമുണ്ടായിരുന്നെന്നും മനപ്പൂര്‍വം അപകടത്തില്‍പ്പെടുത്തിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

എന്നാല്‍ അബദ്ധം പറ്റിയതാണെന്നും പേടിച്ചാണ് പ്രസാദിനെ രക്ഷിയ്ക്കാതെ അപകടത്തു നിന്നും രക്ഷപ്പെട്ടതെന്ന് നാരായണന്‍ പറഞ്ഞു. രതിയാണ് പ്രസാദിന്റെ ഭാര്യ. ഇവര്‍ക്ക് മൂന്നുമക്കളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+