Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനന്ദയെ അപമാനിച്ചവര്‍ക്കെതിരെ നടപടി വേണം: തരൂര്‍

Sunanda Puskar
തിരുവനന്തപുരം: വിമാനത്താവളത്തില്‍ സുനന്ദ പുഷ്‌കറിനോട് അപമര്യാദയായി പെരുമാറിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണമെന്ന് ഭര്‍ത്താവും കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ ആവശ്യപ്പെട്ടു.

'മന്ത്രിയായതിന്റെ സന്തോഷത്തിനിടയിലാണെങ്കിലും ഞങ്ങള്‍ ഇത് വിടില്ല. ദൃശ്യങ്ങളില്‍ പ്രതികളാരാണെന്ന് വ്യക്തമാണ്. അവര്‍ക്കെതിരെ നടപടി വേണം. നേതൃത്വം നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ. ശിക്ഷിച്ചില്ലെങ്കില്‍ അവര്‍ ഇതാവര്‍ത്തിക്കും' തരൂര്‍ പറഞ്ഞു.

അതേസമയം, സുനന്ദയെ പരസ്യമായി അപമാനിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. അപമാനിച്ചയാളുടെ ചിത്രങ്ങളും മറ്റും മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടും പരാതി കിട്ടിയിട്ടില്ലെന്ന മുടന്തന്‍ ന്യായമാണ് പൊലീസ് ഉയര്‍ത്തുന്നത്. സുനന്ദ അപമാനിയ്ക്കപ്പെടുമ്പോള്‍ ഒന്നും ചെയ്യാതെ കയ്യുംകെട്ടി നോക്കിനില്‍ക്കുകയായിരുന്നു പൊലീസുകാര്‍,

സ്വീകരിയ്ക്കാനെത്തി പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയില്‍ കുടുങ്ങിപ്പോയ സുനന്ദയെ രക്ഷിക്കാന്‍ തരൂര്‍ പാടുപെട്ടിരുന്നു. അദ്ദേഹം പൊലീസിനെ വിളിച്ചിട്ടും കാര്യമുണ്ടായില്ലെന്ന റിപ്പോര്‍ട്ടുകളുണ്ട്. സംഭവം കോണ്‍ഗ്രസ് നേതൃത്വത്തെ തരൂര്‍ അറിയിച്ചതയാണ് വിവരം.

വീണ്ടും കേന്ദ്രമന്ത്രിയായി തലസ്ഥാനത്ത് തിരിച്ചെത്തിയ ശശി തരൂരിനെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ചിലരാണ് സ്വീകരണത്തിരക്കിനിടെ സുനന്ദയുടെ മേല്‍ കൈവച്ചത്. രോഷാകുലയായ അവര്‍ പ്രവര്‍ത്തകന്റെ മുഖത്തടിയ്ക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+