പരിയാരം:ജീവനക്കാരെ നിലനിര്‍ത്താനാവില്ല

പരിയാരം മെഡിക്കല്‍ കോളേജിന്റെ ഭരണ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെ കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്‌തിരുന്നു എന്ന് നേരത്തെ മന്ത്രി സിഎന്‍ ബാലകൃഷ്‌ണന്‍ പറഞ്ഞിരുന്നു. നിലവിലുള്ള ജീവനക്കാരെ നിലനിര്‍ത്തികൊണ്ട് മെഡിക്കല്‍ കോളേജിന്റെ ഭരണം സര്‍ക്കാര്‍ ഏറ്റെടുക്കും എന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്.
പരിയാരത്തെയും കൊച്ചിയിലെയും മെഡിക്കല്‍ കോളേജുകള്‍ ഏറ്റെടുക്കുന്ന കാര്യം ര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. ഇക്കാര്യം സംബന്ധിച്ച് ശുപാര്‍ശ സഹകരണ വകുപ്പില്‍ നിന്നും സര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുത്താലും, മുഴുവന്‍ ജീവനക്കാരെയും നിലനിര്‍ത്താനാകില്ല. ആശുപത്രി പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ജീവനക്കാരെ മാത്രമേ നിലനിര്‍ത്താനാവുള്ളൂ. മുഖ്യമന്ത്രി അറിയിച്ചു.
സിയാല്‍ മാതൃകയില്‍ മാലിന്യ സംസ്‌കരണത്തിനായി കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു എന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ കമ്പനിയുടെ ഓഹരിയുടെ 26 ശതമാനം സര്‍ക്കാറിന്റേതായിരിക്കും എന്നും നഗര വികസന മന്ത്രി മഞ്ഞാളാംകുഴി അലിയായിരിക്കും കമ്പനിയുടെ ചെയര്‍മാന്‍ എന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications