കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരിയുടെയും ഗോതമ്പിന്റെയും വിലകൂടും

  • By Shabnam Aarif
Google Oneindia Malayalam News

Rice Sack
ആലപ്പുഴ: റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന അരി, ഗോതമ്പ്‌ എന്നിവയുടെ വില വര്‍ദ്ധിപ്പിക്കുന്നു. കൂടിയ വിലയുടെ അരി, ഗോതമ്പ്‌ എന്നിവയുടെ വിലയാണ്‌ വര്‍ദ്ധിപ്പിക്കുന്നത്‌. കിലോയ്‌ക്ക്‌ നാല്‌ രൂപയോളം ആണ്‌ വര്‍ദ്ധിപ്പിക്കുന്നത്‌.

കിലോയ്‌ക്ക്‌ 12.70 രൂപ വിലയുണ്ടായിരുന്ന അരിയുടെ വില 16.50 രൂപയായും, ഗോതമ്പിന്‌ 9.20 രൂപയില്‍ നിന്നും 13 രൂപയായും ആണ്‌ ഉയര്‍ത്തുന്നത്‌. നവംബര്‍ മാസത്തോടെ ഈ ഉയര്‍ത്തിയ വിലകള്‍ നിലവില്‍ വരും എന്നാണ്‌ റിപ്പോര്‍ട്ട്‌.

ഇതിനിടെ കേന്ദ്ര ഭക്ഷ്യമന്ത്രി കെവി തോമസ്‌ ഭക്ഷ്യധാന്യങ്ങളുടെ സബ്‌സിഡി ബാങ്കുകള്‍ വഴി നല്‍കുന്നതിനെ കുറിച്ച്‌ സംസ്ഥാനങ്ങള്‍ക്ക്‌ ഉള്ള ആശങ്ക പരിഹരിക്കും എന്ന്‌ അറിയിച്ചു.

സബ്‌സിഡി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാനുള്ള ഈ പുതിയ രീതി ആദ്യ പരീക്ഷിക്കുക കേന്ദ്രഭരണ പ്രദേശങ്ങളില്‍ ആയിരിക്കും. തുടര്‍ന്ന്‌ ഈ സമ്പ്രദായത്തിലെ പ്രായോഗികത പരിഗണിച്ച ശേഷം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. കേരളം ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങളുമായി ഈ പുതിയ രീതിയെ കുറിച്ച്‌ ചര്‍ച്ച നടക്കുകയാണ്‌. കെവി തോമസ്‌ അറിയിച്ചു.

ബാങ്കുകള്‍ വഴി ഭക്ഷ്യധാന്യങ്ങളുടെ സബ്‌സിഡി നല്‍കുമ്പോഴുണ്ടാകുന്ന ആശങ്കകള്‍ പരിഹരിക്കണം എന്ന്‌ മന്ത്രി അനൂപ്‌ ജേക്കബ്‌ ആവശ്യപ്പെട്ടിരുന്നു.

ഇതിനിടയില്‍ ബാങ്കുകള്‍ വഴി ഭക്ഷ്യധാന്യങ്ങളുടെ സബ്‌സിഡി വിതരണം ചെയ്യാനുള്ള തീരുമാനത്തെ എതിര്‍ത്തുകൊണ്ട്‌ ഇടതു പാര്‍ട്ടികള്‍ രംഗത്തെത്തി.

English summary
The price of rice and wheat through ration card will be increased by Rs. 4 per kg in November.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X