ഉമ്മന്‍ ചാണ്ടി ജനത്തെ കബളിപ്പിക്കുന്നു:വിഎസ്

കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാനാണ് കൊച്ചി മെട്രോ റയിലിന്റെ നിര്‍മ്മാണ ചുമതല ഡിഎംആര്‍സിക്ക് നല്‍കും എന്ന് ഉമ്മന്‍ ചാണ്ടി പറയുന്നത് എന്നാണ് വിഎസിന്റെ ആരോപണം. യഥാര്‍ത്ഥത്തില്‍ പദ്ധതി ഡിഎംആര്‍സിയെ ഏല്‍പിക്കണ്ട എന്നാണ് സര്‍ക്കാറിന്റെ അജണ്ട എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡിഎംആര്‍സി തന്നെ പദ്ധതി ഏറ്റെടുക്കണം എന്ന് പറയുമ്പോഴും കൊച്ചി മെട്രോയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ടോം ജോസിനെ ബാംഗ്ലൂരേക്കും സിംഗപ്പൂരേക്കും, ചീഫ് സെക്രട്ടറിയെ മലേഷ്യയിലേക്ക്‌ും അയച്ചതും, പദ്ധതി എമേര്‍ജിങ് കേരളയില്‍ അവതരിപ്പിച്ചതും എന്തിനാണ് എന്ന് വ്യക്തമാക്കണം എന്നും വിഎസ് ആവശ്യപ്പെട്ടു.
കൊച്ചി മെട്രോ റയില്‍ പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പണം നല്‍കിയത് ഇടതു സര്‍ക്കാറിന്റെ കാലത്താണ് എന്ന് വിഎസ് ഓര്‍ത്തു. അഴിമതിയാണ് എമേര്‍ജിങ് കേരള നടത്തിയതിന് പിന്നിലെ ലക്ഷ്യമെന്ന് മനസ്സിലാക്കിയിരുന്നു എന്നും വിഴിഞ്ഞം പദ്ധതിയും അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുണ്ട് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഭൂമാഫിയയ്‌ക്ക് വേണ്ടിയുള്ള ഭരണമാണ് കേരളത്തില്‍ നടക്കുന്നത് എന്നും, ഭൂമി വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തിരമായി നിയമസഭ വിളിച്ചു ചേര്‍ക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡ് പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് എന്നും വിഎസ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications