കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാന്‍ഡി: അമേരിക്കയില്‍ മരണം 48ആയി

Google Oneindia Malayalam News

Sandy
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സാന്‍ഡി കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 48ആയി. നിരവധി പേരെ കാണാതായിട്ടുള്ളതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

കണക്ടികട്ട്, മേരിലാന്‍ഡ്, ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, വെര്‍ജിനിയ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതലാളുകള്‍ക്ക് ജീവഹാനി നേരിട്ടത്. കാനഡയിലെ ടൊറന്റോയില്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് ഒരു സ്ത്രീ മരിച്ചു.

രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളില്‍ മണിക്കൂറില്‍ 150 കിലോമീറ്ററോളം വേഗതയില്‍ വീശിയടിച്ച കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കമാണ് ഏറെ നാശം വിതയ്ക്കുന്നത്. വെള്ളം കയറിയതിനെ തുടര്‍ന്ന് ബസ്, ട്രെയിന്‍, വ്യോമ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. മാന്‍ഹട്ടന്‍ ഡൗണ്‍ ടൗണിലും ന്യൂജഴ്‌സിയിലുമാണ് വെള്ളം ഏറ്റവും കൂടുതല്‍ ഉയര്‍ന്നിട്ടുള്ളത്.

മരങ്ങളും വീടുകളും ബഹുനില കെട്ടിടങ്ങളും തകര്‍ന്നുവീണിട്ടുണ്ട്. പവര്‍ കേബിളുകള്‍ തകര്‍ന്നതിനാല്‍ ഭൂരിഭാഗം പേരും ഇപ്പോഴും ഇരുട്ടിലാണ്. സാന്‍ഡിയുടെ ദുരിതം ആറുകോടിയോളം ജനങ്ങള്‍ നേരിട്ട് അനുഭവിക്കുകയാണ്. ഒരു ലക്ഷം കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.

നേരത്തെ കരീബിയന്‍ ദ്വീപുകളില്‍ ആഞ്ഞടിച്ച സാന്‍ഡി ഏറെ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. ബുധനാഴ്ചയോടെ കാറ്റ് പരിപൂര്‍ണമായും പിന്‍വാങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം നല്‍കുന്ന സൂചന.

English summary
The most devastating storm in decades to hit the Americas's most densely populated region. The storm killed at least 48 people, including at least 18 in New York City, and insurance companies started to tally billions of dollars in losses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X