പാചകവാതകത്തിന്റെ വില വീണ്ടും വര്‍ദ്ധിപ്പിച്ചു

പുതിയ വര്‍ദ്ധന കൂടിയാകുമ്പോള്‍ സബ്‌സിഡി ഇല്ലാത്ത ഒരു പാചക വാതക സിലിണ്ടറിന്റെ വില 958 രൂപയാകും. 14.2 കിലോ ഭാരമുള്ള സിലിണ്ടറിന്റെ വിലയാണിത്. ദില്ലിയില്‍ ഈ സിലിണ്ടറിന്റെ വില 922 രൂപയായിരിക്കും.
വില നിയന്ത്രണം എടുത്തു കളഞ്ഞതിനു ശേഷം ഇത് മൂന്നാം തവണയാണ് പാചക വാതകത്തിന്റെ വില വര്‍ദ്ധിപ്പിക്കുന്നത്. 12 എണ്ണമുണ്ടായിരുന്ന സബ്‌സിഡിയുള്ള സിലിണ്ടറുകളുടെ ഈയിടെ കേന്ദ്ര സര്‍ക്കാര്‍ 6 ആയി കുറച്ചിരുന്നു.
എന്നാല്‍ സബ്‌സിഡി ഉള്ള സിലിണ്ടറുകളുടെ എണ്ണം കുറച്ചതിനെതിരെ സംസ്ഥാനത്ത് ഉടനീളം ഉയര്‍ന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കേരള സര്‍ക്കാര്‍ ഇവയുടെ എണ്ണം 9 ആയി ഉയര്‍ത്തിയിട്ടുണ്ട്.
അതേസമയം, സബ്‌സിഡി ഇല്ലാത്ത സിലിണ്ടറുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ നിയന്ത്രണമൊന്നും ഇല്ല. വലിയ വില നല്‍കേണ്ടി വരും എന്നു മാത്രം.
പാചക വാതകത്തിന്റെ വില നിശ്ചയിക്കാനുള്ള അവകാശം സര്‍ക്കാര്‍ പെട്രോളിയം കമ്പനികള്‍ക്ക് നല്‍കിയതിനു ശേ്‌ഷം ഇത് മൂന്നാം തവണയാണ് പാചക വാതക സിലിണ്ടറുകളുടെ വില കൂട്ടുന്നത്.












Click it and Unblock the Notifications