കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോട്ട്‌ മറിഞ്ഞു:കാണാതായവരില്‍ മലയാളിയും

  • By Shabnam Aarif
Google Oneindia Malayalam News

ചെന്നൈ: നീലം ചുഴലിക്കാറ്റിനെ തുടര്‍ന്ന്‌ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ബോട്ട്‌ മറിഞ്ഞ്‌ മലയാളി ഉള്‍പ്പെടെ 6 പേരെ കാണാതായി. തമിഴ്‌നാട്‌, ആന്ധ്ര തീരങ്ങളില്‍ വീശിയടിച്ചു കൊണ്ടിരിക്കുന്ന നീലം ചുഴലിക്കാറ്റിലും പേമാരിയിലും പെട്ട്‌ ചെന്നൈയിലെ ബസന്ത്‌ നഗര്‍ ബീച്ചിലേക്ക്‌ ഇടിച്ചു കയറിയ കപ്പലിലെ ആളുകളെ കയറ്റിയ ബോട്ടാണ്‌ മറിഞ്ഞത്‌.

കാസര്‍ക്കോട്ടെ ബദിയടുക്ക സ്വദേശി ജോമോന്‍ ജോസഫ്‌ ആണ്‌ കാണാതായ മലയാളി. ബോട്ട്‌ മറിഞ്ഞതിനെ തുടര്‍ന്ന്‌ മരിച്ച ഒരാളുടെ മൃതദേഹം ബുധനാഴ്‌ച തന്നെ കണ്ടെടുത്തിട്ടുണ്ട്‌.

പ്രതിഭ കാവേരി എന്ന എന്ന കപ്പലാണ്‌ ചുഴലിക്കാറ്റില്‍ പെട്ട്‌ നിയന്ത്രണം നഷ്ട്‌ടപ്പെട്ട്‌ ബസന്ത്‌ നഗര്‍ ബീച്ചിലെ മണല്‍ തിട്ടയിലേക്ക്‌ ഇടിച്ചു കയറിയത്‌. കരയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ വെച്ചാണ്‌ കപ്പലിന്‌ ദിശ തെറ്റുന്നത്‌.

മുംബൈ തുറമുഖത്ത്‌ നിന്നും എണ്ണയുമായി വരികയായിരുന്നു പ്രതിഭ കാവേരി. ആകെ നാല്‌പതോളം ജീവനക്കാരുണ്ടായിരുന്നു കപ്പലില്‍. ഇതില്‍ 32 പേരെ രക്ഷപ്പെടുത്താനായിട്ടുണ്ട്‌.

കാണാതായവര്‍ക്ക്‌ വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്‌. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന്‌ ചെന്നൈ തുറമുഖത്ത്‌ നിര്‍ത്തിയിട്ടിരുന്ന 12 കപ്പലുകള്‍ നടുകടലിലേക്ക്‌ മാറ്റിയിരിക്കുകയാണ്‌. അതുപോലെ ചെന്നൈയിലേക്ക്‌ വന്നുകൊണ്ടിരുന്ന മറ്റു 14 കപ്പലുകളോട്‌ നടുകടലില്‍ തന്നെ നങ്കൂരമിടാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്‌.

English summary
Six persons are missing in Chennai as a rescue boat has sank and one among the missed persons is a Malayalee.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X