കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനാരായണഗുരു ദൈവമാണോയെന്ന്‌ സുപ്രീംകോടതി

  • By Shabnam Aarif
Google Oneindia Malayalam News

Sreenarayana Guru
ദില്ലി: ആള്‍ ദൈവങ്ങളുടെ പേരില്‍ ജനപ്രതിനിധികള്‍ക്ക്‌ സത്യ പ്രതിജ്ഞ ചെയ്യാനാകില്ല എന്ന്‌ സുപ്രീം കോടതി. ഉമേഷ്‌ ചള്ളിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ്‌ സുപ്രീം കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്‌.

ആള്‍ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്‌ അംഗീകരിക്കാനാവില്ല എന്നാണ്‌ കോടതി അറിയിച്ചിരിക്കുന്നത്‌. ഉമേഷ്‌ ചള്ളിയില്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്‌തത്‌ ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ആയിരുന്നു.

ഇതിനെതിരെ ഹൈക്കോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. ഈ ഹര്‍ജിയെ ശരിവച്ചുകൊണ്ട്‌ ഹൈക്കോടതി ഉത്തരവുണ്ടായതിനെ തുടര്‍ന്നാണ്‌ ഉമേഷ്‌ ചള്ളിയില്‍ സുപ്രീം കോടതിയെ സമീപിച്ചത്‌. എന്നാല്‍ ഇവിടെയും വിധി അദ്ദേഹത്തിന്‌ എതിരെ ആണുണ്ടായിരിക്കുന്നത്‌.

ശ്രീ നാരായണ ഗുരു ദൈവമാണോ എന്നും, ഗുരു എങ്ങനെയാണ്‌ ദൈവം ആകുന്നത്‌ എന്നും സുപ്രീം കോടതി ചോദിച്ചു. വിശ്വാസികളുടെ താല്‍പര്യങ്ങളില്‍ ഇടപെടാന്‍ കോടതി ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഭരണഘടനാപരമായ പ്രശ്‌നമായതിനാല്‍ പ്രതികരിക്കേണ്ടി വന്നതാണ്‌ എന്നും കോടതി വിശദീകരിച്ചു.

ദൈവനാമത്തിലോ, ദൃഢപ്രതിജ്ഞയോ ചെയ്യാനാണ്‌ ഭരണ ഘടന വ്യവസ്ഥ ചെയ്യുന്നത്‌ എന്നും കോടതി വ്യക്തമാക്കി. കൊടുങ്ങല്ലൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും 2001ല്‍ ആണ്‌ ജെഎസ്‌എഫിനെ പ്രതിനിധീകരിച്ച്‌ ഉമേഷ്‌ ചള്ളിയില്‍ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുന്നത്‌.

അന്ന്‌ അദ്ദേഹം ശ്രീനാരായണ ഗുരുവിന്റെ പേരിലാണ്‌ സത്യപ്രതിജ്ഞ ചെയ്‌തിരുന്നത്‌.

English summary
Supreme Court tells that Sreenarayana Guru is not a God and nobody can sworn in on his name.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X