Get Updates
Get notified of breaking news, exclusive insights, and must-see stories!

തുഞ്ചന്റെ മണ്ണില്‍ മലയാള സര്‍വകലാശാലയ്ക്ക് ഹരിശ്രീ

Oommen Chandy
തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്റെ മണ്ണില്‍ മലയാളം സര്‍വകലാശാലയ്ക്ക് ഹരിശ്രീ. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് സര്‍വകലാശാല നാടിന് സമര്‍പ്പിച്ചത്. മലയാളത്തിന് ശ്രേഷ്ഠ ഭാഷാപദവി ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഉദ്ഘാടനപ്രസംഗത്തിലൂടെ ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മലയാളം നിര്‍ബന്ധമാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. . ഇതുമായി ബന്ധപ്പെട്ട നിയമനടപടികളെ കോടതിയില്‍ നേരിടും. ദക്ഷിണേന്ത്യയില്‍ മാതൃഭാഷയ്ക്കു സര്‍വകലാശാല ഇല്ലാതിരുന്ന ഏക സംസ്ഥാനം കേരളമായിരുന്നു. ആ കുറവ് ഇപ്പോള്‍ നികത്തപ്പെട്ടതായി മുഖ്യമന്ത്രി വ്യക്തമാക്കി. എഴുത്തച്ഛന്‍ പുരസ്‌കാര ജേതാക്കളെ ചടങ്ങില്‍ ആദരിച്ചു.

വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് അധ്യക്ഷനായ ചടങ്ങില്‍ മന്ത്രിമാരായ കെ.എം.മാണി, എ.പി.അനില്‍കുമാര്‍, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, സാഹിത്യ നായകന്‍മാരായ എം.ടി.വാസുദേവന്‍ നായര്‍, ടി.പത്മനാഭന്‍, നടന്‍ മമ്മൂട്ടി തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയവരെ ആദരിച്ചു. പുരസ്‌കാര ജേതാക്കള്‍ എല്ലാം ചടങ്ങിന് എത്തിയില്ല. ആര്‍ട്ടിസ്റ്റ് നമ്പൂതിരി തയാറാക്കിയ സര്‍വകലാശാലയുടെ ലോഗോ ചടങ്ങില്‍ പ്രകാശനം ചെയ്തു. മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറാണ് സര്‍വകലാശാലയുടെ ആദ്യ വൈസ്ചാന്‍സലര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+