• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാന്‍മസാല നിരോധനവും പ്രഹസനമാകുന്നു

  • By ഷിബു ടി ജോസഫ്‌

കേരളത്തില്‍ ഏറ്റവും ലാഭമുള്ള ബിസിനസ് അടുത്തിടെ വരെ റിയല്‍ എസ്റ്റേറ്റും ആറ്റുമണലും സ്പിരിറ്റുമായിരുന്നു. അതിനെ കടത്തിവെട്ടിയിരിക്കുകയാണ് ഇപ്പോള്‍ പാന്‍ ഉല്‍പ്പന്നങ്ങള്‍. പാന്‍ ഉത്പന്നങ്ങളുടെ നിരോധനം പ്രാബല്യത്തിലാകുന്നതുവരെ രണ്ട് രൂപയ്ക്ക് വിറ്റിരുന്ന പുകയില ഉത്പന്നങ്ങളായ ഹാന്‍സ്, ശംഭു, മധു എന്നിവ ഇപ്പോള്‍ കിട്ടണമെങ്കില്‍ 35 മുതല്‍ 50 രൂപവരെ കൊടുക്കണം. ഗ്രാമീണ മേഖലകളില്‍ ചെറുകിട കടത്തുകാരുടെ കൊയ്ത്താണ്.

ശംഭു, ഹാന്‍സ്, മധു, കൂള്‍ലിപ്, ചൈനി കെയ്‌നി എന്നിങ്ങനെ വിവിധ ബ്രാന്റുകളിലുള്ള സുഗന്ധപ്പുകയില ഉത്പന്നങ്ങള്‍ വായിലും നാക്കിനടിയിലും വച്ച് ലഹരി തേടിയിരുന്നവര്‍ മിക്കവരും ഇതിന് അടിമകളാണ്. ഇതിനാല്‍ ഇവ കിട്ടുന്ന സ്ഥലത്ത് തേടിച്ചെന്ന് ചോദിക്കുന്ന പണം കൊടുത്ത് വാങ്ങി ഉപയോഗിക്കുകയാണ് സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍.

വായിലെയും നാക്കിലെയും തൊണ്ടയിലെയും കാന്‍സറിന് കാരണമെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്ന അതിമാരകമായ ഇത്തരം പുകയില ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചത് കോടതിയുടെ കൂടി ഇടപെടല്‍ മൂലമാണ്. കോടികളുടെ വില്‍പ്പനയായിരുന്നു ഇത്തരം ഉത്പന്നങ്ങള്‍ക്ക് കേരളത്തിലുണ്ടായിരുന്നത്. പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധനമുണ്ടായപ്പോള്‍ ഒട്ടേറെപ്പേര്‍ വായിലിടുന്ന പാന്‍ ഉത്പന്നങ്ങളുടെ ഉപഭോക്താക്കളായി മാറിയിരുന്നു.

എവിടെയും വിലക്കുറവില്‍ സുലഭമായി ലഭിക്കുന്ന ഇത്തരം ലഹരി ഉത്പന്നങ്ങള്‍ സ്‌കൂള്‍ കുട്ടികളെക്കൂടി അടിമകളാക്കിയതോടെയാണ് പാന്‍-പുകയില ഉത്പപന്നങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമായത്. സ്‌കൂളുകള്‍ക്ക് സമീപമുള്ള പെട്ടിക്കടകളിലും മാലപോലെ തൂക്കിയിട്ട് വില്‍പ്പന നടത്തിയിരുന്ന ഇത്തരം ഉത്പന്നങ്ങള്‍ നിരോധനത്തിന് മുമ്പ് പാക്കറ്റിന് രണ്ട് രൂപയും മൂന്നുരൂപയുമാണ് ഈടാക്കിയിരുന്നത്. കെമിക്കലുകള്‍ അടങ്ങിയ പാന്‍ ഉല്‍പ്പന്നങ്ങളായ പാന്‍പരാഗ്, ബോംബെ, ആര്‍ എം ഡി എന്നിവയുടെ വില്‍പ്പനയും നിരോധനത്തിന് മുമ്പുള്ളതുപോലെ സജീവമാണ്. ഇവയ്ക്കും നാലും അഞ്ചും ഇരട്ടി വിലയീടാക്കിയാണ് നല്‍കുന്നത്.

വടക്കന്‍ കേളത്തില്‍ കര്‍ണാടകയില്‍ നിന്നും തെക്കന്‍ കേരളത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുമാണ് ഇപ്പോള്‍ നിരോധിച്ച പാന്‍-പുകയില ഉത്പന്നങ്ങള്‍ കടത്തുന്നത്. അടുത്തിടെ നാഗര്‍കോവിലില്‍ നിന്ന് കടത്തിയ ലക്ഷങ്ങളുടെ വിലയുള്ള പാന്‍ ഉത്പന്നങ്ങള്‍ പൊലീസ് പിടികൂടിയിരുന്നു. വയനാട്ടില്‍ മുത്തങ്ങാ ചെക്ക് പോസ്റ്റില്‍ നിന്നും മൈസൂരില്‍ നിന്നും കടത്തിയ പാന്‍-പുകയില ഉത്പന്നങ്ങള്‍ പിടികൂടി കടത്തുകാരെ കൂടി കസ്റ്റഡിയില്‍ എടുത്തിരുന്നു.

തൃശൂരില്‍ ആഢംബരക്കാറിലും ഇരുചക്രവാഹനങ്ങളിലും നിരോധിത പാന്‍ ഉത്പന്നങ്ങളുടെ മൊത്തവിതരണം നടത്തിയിരുന്ന വന്‍കിട പുകയില വ്യാപാരികളെ സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത് രണ്ടുദിവസം മുമ്പാണ്. കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും എത്തുന്ന വാഹനങ്ങളില്‍ തന്നെയാണ് ചെറിയ അളവിലും വന്‍തോതിലും പാന്‍ ഉത്പന്നങ്ങള്‍ കേരളത്തിലെത്തുന്നത്. വന്‍ ലാഭമുള്ള കള്ളക്കടത്തായതിനാല്‍ വലിയ അളവില്‍ പാന്‍മസാല ഉത്പന്നങ്ങള്‍ കടത്തുന്ന വന്‍കിടക്കാരും മിക്കവാറും എല്ലാ പട്ടണങ്ങളിലുമുണ്ട്.

ചെറിയ കവറുകളിലായതിനാല്‍ ഒളിപ്പിച്ച് വയ്ക്കാന്‍ എളുപ്പമായതിനാല്‍ ചെറുകിട കച്ചവടക്കാര്‍ക്ക് പാന്‍ ഉത്പന്നങ്ങളുടെ വില്‍പ്പന കൊയ്ത്താണ്. മിക്കവാറും എല്ലാ പെട്ടിക്കടകളിലും ഇവയുടെ രഹസ്യവില്‍പ്പന നടക്കുന്നുണ്ട്. നിരോധനം പ്രാബല്യത്തിലായതോടെ സഞ്ചരിക്കുന്ന വില്‍പ്പനശാലകളും ഉണ്ടായിട്ടുണ്ട്. വസ്ത്രത്തില്‍ ഒളിപ്പിച്ച് ആവശ്യക്കാര്‍ക്കെത്തിക്കുന്ന രീതിയാണ് മിക്കയിടത്തും ഇപ്പോള്‍. പരാതികളുണ്ടാകുമ്പോള്‍ പെട്ടിക്കടകളില്‍ നിന്നൊക്കെ പൊലീസ് ഇവ പിടിച്ചെടുക്കുന്നതല്ലാതെ പാന്‍മലാസ നിരോധനം പൂര്‍ണമായും നടപ്പിലാക്കാന്‍ സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും ശ്രദ്ധിക്കുന്നേയില്ല.

കേരളത്തിലേക്ക് വന്‍തോതില്‍ എത്തുന്ന ഉത്തരേന്ത്യന്‍ തൊഴിലാളികളില്‍ ഏതാണ്ട് മുഴുവനാളുകളും പാന്‍മസാല ഉത്പന്നങ്ങളുടെ ഉപഭോക്താക്കളാണ്. ഇതിനാല്‍ കേരളത്തിലെ പാന്‍മസാല ഉപഭോക്താക്കള്‍ക്ക് പരിചിതമല്ലാത്ത ബ്രാന്റുകളും പുകയില ഉത്പന്നങ്ങളും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്നുണ്ട്.

English summary
Due to ban, Pan masala sale soars along Kerala-K'taka border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more