• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒവി വിജയന്‍ പുരസ്‌കാരം സക്കറിയക്ക്‌

  • By Shabnam Aarif

തിരുവനന്തപുരം: ഒവി വിജയന്‍ സ്‌മാരക സാഹിത്യ പുരസ്‌കാരം പ്രശസ്‌ത എഴുത്തുകാരന്‍ സക്കറിയക്ക്‌. സെക്കന്ദരാബാദ്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നവീന വിചാരവേദിയുടേതാണ്‌ പുരസ്‌കാരം.

'അല്‍ഫോന്‍സാമ്മയുടെ മരണവും ശവ സംസ്‌കാരവും' എന്ന പേരിലുള്ള സക്കറിയയുടെ കഥാസമാഹാരത്തിനാണ്‌ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്‌. 50,000 രൂപയും പ്രശസ്‌തി പത്രവും ഉള്‍ക്കൊള്ളുന്നതാണ്‌ പുരസ്‌കാരം.

പ്രശസ്‌ത എഴുത്തുകാരനായ പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷനായ പുരസ്‌കാര സമിതിയാണ്‌ അവാര്‍ഡിന്‌ സക്കറിയയെ തിരഞ്ഞെടുത്തത്‌. പെരുമ്പടവും സിആര്‍ നീലകണ്‌ഠനും കൂടിയാണ്‌ പുരസ്‌കാര പ്രഖ്യാപനം നടത്തിയത്‌.

നവംബര്‍ പതിനൊന്നാം തീയതി സെക്കന്ദരാബാദില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സക്കറിയക്ക്‌ സമ്മാനിക്കും.

English summary
Famous writer Zacharia wins the OV Vijayan Award for his short story combilation 'Alphonsammayude Maranavum Shava Samskaravum'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more