കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിഷേക്‌ സിങ്‌വി വീണ്ടും കോണ്‍ഗ്രസ്‌ വക്താവ്‌

  • By Shabnam Aarif
Google Oneindia Malayalam News

Abhishek Singhvi
ദില്ലി: കോണ്‍ഗ്രസ്‌ വക്താവ്‌ സ്ഥാനത്തേക്ക്‌ അഭിഷേക്‌ മനു സിങ്‌വി വീണ്ടും. നേരത്തെ അശ്ലീല സിഡി വിവാദത്തെ തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ വക്താവ്‌ സ്ഥാനത്തു നിന്നും പാര്‍ലമെന്ററി നിയമകാര്യ സ്റ്റാന്റിങ്‌ കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്ത്‌ നിന്നും സിങ്‌വി രാജി വെച്ചതായിരുന്നു.

കോണ്‍ഗ്രസ്‌ വക്താവായിരുന്ന മനീഷ്‌ തിവാരി കേന്ദ്ര സഹമന്ത്രിയായി സ്ഥാനമേറ്റതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ്‌ ഇപ്പോള്‍ അഭിഷേക്‌ സിങ്‌വിയെ രണ്ടാം വട്ടം തിരഞ്ഞെടുത്തിരിക്കുന്നത്‌.

കേന്ദ്ര മന്ത്രിസഭ പുതുതായി പുന:സംഘടിപ്പിച്ചപ്പോള്‍ മന്ത്രിസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാളാണ്‌ മനീഷ്‌ തിവാരി. വാര്‍ത്താ വിതരണം പ്രക്ഷേപണ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിയായാണ്‌ തിവാരി തിരഞ്ഞെടുക്കപ്പെട്ടത്‌.

ദില്ലിയിലെ ഒരു അഭിഭാഷകയുമായി ചേര്‍ന്നുള്ള അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെയും മറ്റൂും പ്രചരിച്ചതിനെ തുടര്‍ന്നാണ്‌ ഒരു മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ സിങ്‌വി കോണ്‍ഗ്രസ്‌ വക്താവ്‌ സ്ഥാനം രാജി വെച്ചത്‌.

എന്നാല്‍ ഈ വീഡിയോ വ്യാജമാണ്‌ എന്നും, തന്നെ മനപ്പൂര്‍വ്വം കരിവാരിത്തേക്കാന്‍ വേണ്ടി പടച്ചുണ്ടാക്കിയതാണ്‌ എന്നുമായിരുന്നു സിങ്‌വിയുടെ വാദം. തന്നെ കുറിച്ച്‌ പ്രചരിക്കുന്ന ഈ അശ്ലീല സിഡി വിവാദം പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തെ ചെറിയ രീതിയില്‍ പോലും ബാധിക്കാതിരിക്കാന്‍ വേണ്ടിയാണ്‌ താന്‍ രാജി വെക്കുന്നത്‌ എന്നായിരുന്നു അന്ന്‌ അദ്ദേഹത്തിന്റെ വിശദീകരണം.

English summary
Congress Rajya Sabha MP Abhishek Manu Singhvi is back on the party's panel of spokesperson. Singhvi had quit as the Congress spokesperson following a CD controversy in April.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X