പാചകവാതക വില വര്‍ദ്ധന മരവിപ്പിച്ചു

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് സര്‍ക്കാറിന്റെ അടിയന്തര നടപടി. വില കൂട്ടുന്നത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന് വിലയിരുത്തലിലാണ് നടപടി. ഇതിനായി കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി നേരിട്ട് എണ്ണ ക്കമ്പനികള്‍ക്കു നിര്‍ ദേശം നല്‍കുകയായിരുന്നു എന്ന് സൂചന. കോണ്‍ഗ്രസ് നേതാക്കളായ വീര്‍ഭദ്ര സിങും ദിഗ്‍വിജയ് സിങും വില വര്‍ദ്ധനവിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.
ഇപ്പോള്‍ മരവിപ്പിച്ച വിലവര്‍ധന നടപ്പാക്കുകയാണെങ്കില്‍ കേരളത്തില്‍ സബ്‌സിഡി രഹിത സിലിണ്ടര്‍ വില 958 രൂപയായി ഉയരുമായിരുന്നു. സബ്‌സിഡി സിലിണ്ടറിന്റെ എണ്ണം പരിമിതപ്പെടുത്തിയശേഷം മൂന്നാമത്തെ വര്‍ധന നീക്കമാണ് മരവിപ്പിച്ചത്. കേരളത്തില്‍ വര്‍ഷം ഒമ്പതു സിലിണ്ടര്‍ വരെയാണ് സബ്‌സിഡി നിരക്കില്‍ ലഭിക്കുന്നത്.
സെപ്റ്റംബറിലാണ് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ഷം ആറായി പരിമിതപ്പെടുത്തിയത്. കേരളമടക്കം ചില സംസ്ഥാനങ്ങള്‍ മൂന്നു സിലിണ്ടര്‍ കൂടി സബ്‌സിഡി നിരക്കില്‍ നല്‍കാന്‍ തീരുമാനിച്ചു. പുറമെയുള്ള സിലിണ്ടറിന്റെ വില എണ്ണക്കമ്പനികളാണ് തീരുമാനിക്കുക.
ഓരോ മാസവും ഒന്നാം തിയതിയാണ് എണ്ണക്കമ്പനികള്‍ സബ്‌സിഡി രഹിത സിലിണ്ടറിന്റെ വില നിശ്ചയിക്കുന്നത്. മുന്‍മാസത്തെ ശരാശരി ഇറക്കുമതിച്ചെലവു കണക്കിലെടുത്താണിത്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ വിലയും ഇതില്‍ പ്രധാന പങ്കുവഹിക്കും.












Click it and Unblock the Notifications