9 കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു
കൊച്ചി: സ്‌കൂള്‍ കുട്ടികളെ കുത്തി നിറച്ച് കൊണ്ടുപോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ട് കുട്ടികളുടെയും നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്.
എറണാകുളത്തെ പുല്ലേപ്പടിയിലെ ടോള്‍ ബൂത്തിന് സമീപമാണ് അപകടം ഉണ്ടായിരിക്കുന്നത്. അമിത വേഗത്തില്‍ ഓടിയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടാണ് കനാലിലേക്ക് മറിഞ്ഞത്.
കടവന്ത്രയിലെ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. 7 പെണ്‍കുട്ടികളും 2 ആണ്‍കുട്ടികളും ഉള്‍പ്പെടെ 9 പേരാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. ഇക്കൂട്ടത്തിലെ 2 പെണ്‍കുട്ടികള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. മറ്റു കുട്ടികള്‍ക്കെല്ലാം നിസ്സാര പരിക്കേ ഉള്ളൂ.
അപകടം നടന്നതറിഞ്ഞ് ഓടിക്കൂടിയ പരിസരവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന്റെ ഐഡന്റി കാര്‍ഡ് ധരിച്ചിരുന്നതിനാല്‍, എളുപ്പത്തില്‍ വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ വിവരം അറിയിക്കാനായി.
നിയമ വിരുദ്ധമായി പരിധിയില്‍ കൂടുതല്‍ കുട്ടികളെ ഓട്ടോയില്‍ കയറ്റിയതിന് ഡ്രൈവറുടെ പേരില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications