Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കും: കൊടിക്കുന്നില്‍

Kodikunnil Suresh
തിരുവനന്തപുരം: കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കുമെന്ന് കേന്ദ്ര തൊഴില്‍സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തറക്കല്ലിട്ട പദ്ധതിയാണ് കൊച്ചി മെട്രോ. അത് യാഥാര്‍ഥ്യമാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്ന് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.

പത്രപ്രവര്‍ത്തകരുടെ വേജ്‌ബോര്‍ഡ് ശിപാര്‍ശ നടപ്പാക്കുന്നതിനുള്ള തടസങ്ങള്‍ പരിഹരിക്കാനും താന്‍ ശ്രമിക്കുമെന്ന് മന്ത്രി അറിയിച്ചു.

കൊച്ചി മെട്രോ ഡിഎംആര്‍സിയെ ഏല്‍പ്പിക്കണമെന്നുളള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. ഈ ആവശ്യമുന്നയിച്ച് ആര്യാടന്‍ മുഹമ്മദിനൊപ്പം നവംബര്‍ ഏഴ്, എട്ട് തീയ്യതികളില്‍ ദില്ലിയ്ക്ക് പോകുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

ഇ ശ്രീധരനും കൊച്ചി മെട്രോ റയില്‍ കോര്‍പ്പറേഷന്‍ എംഡി ഏലിയാസ് ജോര്‍ജും ഈ ദിവസങ്ങളില്‍ ദില്ലിയില്‍ ഉണ്ടാവും. വിഷയത്തില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്താനാണ് നീക്കം. കേന്ദ്രമന്ത്രി കമല്‍നാഥ്, ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത് എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഡിഎംആര്‍സി ഉന്നയിച്ച തടസ്സവാദങ്ങള്‍ക്കുള്ള ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണനയിലുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി പക്ഷേ അത് വെളിപ്പെടുത്താന്‍ തയ്യാറായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+