തിരുവഞ്ചൂരും സുധാകരനും ഉടക്കുന്നു

യുഡിഎഫ് പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം കോടിയേരിയുടെ പോലീസും തിരുവഞ്ചൂരിന്റെ പോലീസും തമ്മില്‍ വ്യത്യാസമില്ല. യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് സ്‌റ്റേഷനുകളില്‍ ഗൂഡാലോചന നടക്കുകയാണ്. പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കാന്‍ നീക്കം നടക്കുന്നതായും സുധാകരന്‍ ആരോപിച്ചു. എല്‍ഡിഎഫ് ഭരിക്കുമ്പോഴും യുഡിഎഫ് ഭരിക്കുമ്പോഴും രക്ഷയില്ല എന്ന നിലയിലേയ്ക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം പോലീസ് സ്റ്റേഷനില്‍ കയറി അക്രമം നടത്തുന്നവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഭീഷണിപ്പെടുത്തി കാര്യം സാധിച്ചെടുക്കുന്നവരുടെ കാലം കഴിഞ്ഞെന്നും ഇനി അതൊന്നും വിലപ്പോകില്ലെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പറഞ്ഞു.
വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവിനെ മോചിപ്പിക്കാന്‍ എത്തിയപ്പോഴാണ് സുധാകരന്‍ എസ്‌ഐയ്ക്ക് നേരെ അസഭ്യ വര്‍ഷം നടത്തിയത്. പൊലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തിയതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നത്.












Click it and Unblock the Notifications