കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂജ കിട്ടാനില്ല; ഭാഗ്യാന്വേഷികള്‍ നെട്ടോട്ടത്തില്‍

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: പൂജയെടുത്തോ ചേട്ടാ... ടിവി പരസ്യത്തില്‍ ഒരു സുന്ദരിക്കുട്ടി ചോദിയ്ക്കുന്നതും കേട്ട് പൂജയെടുക്കാന്‍ ചെന്നാല്‍ ഇനി നിരാശയാവും ഫലം. രണട്് കോടി സമ്മാനത്തുകയുള്ള പൂജ ബംബറിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്.

നവംബര്‍ അഞ്ചിന് നറുക്കെടുക്കാനിരിയ്ക്കുന്ന പൂജ ബംപറിന്റെ ടിക്കറ്റുകളൊന്നും കിട്ടാനില്ലാത്ത സ്ഥിതിയാണ്.. ടിക്കറ്റ് ആവശ്യപ്പെട്ട് ഏജന്റുമാര്‍ ജില്ല ലോട്ടറി ഓഫീസുകളിലെത്തുന്നുണ്ടെങ്കിലും അവിടെയും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്.

സെപ്റ്റംബര്‍ ഏഴിന്് വില്‍പന ആരംഭിച്ച പൂജാ ബംപറിന്റെ 20 ലക്ഷം ടിക്കറ്റുകളാണ് കേരളത്തിലെ ഭാഗ്യാന്വേഷികള്‍ വാങ്ങിക്കൂട്ടിയത്. ഇനി പല ലോട്ടറി ഓഫീസുകളിലായി 5000ത്തില്‍ താഴെ ടിക്കറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളത്. അതും ഉടന്‍ തീരും. അഞ്ചാം തീയതി നറുക്കെടുപ്പ് നടക്കുന്നതിനാല്‍ പുതിയ ടിക്കറ്റ് അച്ചടിയ്ക്കാന്‍ ലോട്ടറി വകുപ്പ് തയാറാകുന്നുമില്ല. എന്നാല്‍ ലോട്ടറി ടിക്കറ്റ് ക്ഷാമം തുടങ്ങിയിട്ട് ഒരാഴ്ചയിലേറെയായിട്ടും അത് നേരിടാന്‍ നടപടികളെടുത്തില്ലെന്നാണ് ആരോപണം.

ഇനി ടിക്കറ്റ് അച്ചടിച്ച് വിതരണം ചെയ്യാന്‍ സമയമില്ലെന്ന ന്യായമാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ നിരത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കിന് അനുസൃതമായാണ് ഇത്തവണയും ടിക്കറ്റ് അച്ചടിച്ചതെന്ന് അവര്‍ പറയുന്നു. ഘട്ടംഘട്ടമായി ഇരുപത് ലക്ഷത്തോളം ടിക്കറ്റുകളാണ് വിപിണയിലെത്തിച്ചതെന്നും വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

English summary
Pooja bumper lottery tickets sold out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X