കേസരിയില്‍ കൂട്ടരാജി
കോഴിക്കോട്: ആര്‍എസ്എസിന്റെ മുഖവാരികയായ കേസരിയില്‍ കൂട്ടരാജി. സിപിഎമ്മുമായുള്ള വിദ്വേഷം അവസാനിപ്പിക്കണമെന്ന രീതിയില്‍ വാരികയില്‍ പ്രസിദ്ധീകരിച്ച വിവാദലേഖനത്തെ തുടര്‍ന്നാണ് രാജിയെന്ന് കരുതുന്നു. എഡിറ്റര്‍ ജെ നന്ദകുമാര്‍, ലേഖനമെഴുതിയ ജി മോഹന്‍ജാസ്, അയോദ്ധ്യ പ്രിന്റിങ് പ്രസ് മാനേജര്‍ ആര്‍വി ബാബു എന്നിവരാണ് രാജിവെച്ചത്. സംഘപരിവാരസംഘടനകളില്‍ ഉന്നത സ്ഥാനത്തിരിക്കുന്നവരാണ് മൂന്നു പേരും. ലേഖനം ആര്‍എസ്എസിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്ന ആരോപണം പാര്‍ട്ടി കേന്ദ്രങ്ങളില്‍ ശക്തമായിരുന്നു.

ക്രൈസ്തവ-മുസ്ലീം ന്യൂനപക്ഷ സാമുദായിക സംഘടനകള്‍ ശക്തമായി വരുന്ന സാഹചര്യത്തില്‍ സിപിഎമ്മും ബിജെപിയും ഒന്നിച്ചുനീങ്ങുകയാണ് വേണ്ടതെന്ന രീതിയിലാണ് മോഹന്‍ദാസ് ലേഖനമെഴുതിയത്. സെപ്തംബര്‍ 30ന് പ്രസിദ്ധീകരിച്ച ലക്കത്തിലാണ് ആര്‍എസ്എസ് വാരിക പുതിയ രാഷ്ട്രീയ ബാന്ധവത്തിനുള്ള ശംഖൊലി മുഴക്കിയത്.
വാസ്തവത്തില്‍ ബിജെപി കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ രാഷ്ട്രീയകക്ഷിയാണ്. വലിയ കക്ഷികളായ കോണ്‍ഗ്രസും ബിജെപിയും രണ്ടു മുന്നണികളുണ്ടാക്കി സാമുദായികമായും രാഷ്ട്രീയമായും ശക്തിപരീക്ഷിക്കുന്നതിനിടയില്‍ ബിജെപി പലപ്പോഴും വോട്ട് 'കച്ചവടക്കാരുടെ' റോളിലേക്ക് തരംതാഴുകയായിരുന്നു. ന്യൂനപക്ഷങ്ങള്‍ യുഡിഎഫ് മുന്നണിക്കുള്ളില്‍ അടിഞ്ഞുകൂടിയ സാഹചര്യത്തില്‍ സിപിഎമ്മുമായി ബിജെപി ധാരണയിലെത്തികഴിഞ്ഞാല്‍ അത് കേരളത്തിലെ ഇടത്-വലത് മുന്നണികളുടെ തകര്‍ച്ച കൂടിയായിരിക്കുമെന്ന് ഈ ആശയം മുന്നോട്ടുവെച്ചവര്‍ സമര്‍ത്ഥിച്ചിരുന്നു. സിപിഎമ്മം ബിജെപിയും ചേര്‍ന്ന് അടുത്ത തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ യുഡിഎഫിനെ ദയനീയ തോല്‍വിയായിരിക്കും ഫലമെന്ന് ലേഖനം സമര്‍ത്ഥിച്ചു.












Click it and Unblock the Notifications