കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തം റെക്കോര്‍ഡ്‌ തിരുത്തി സുനിതാ വില്യംസ്‌

  • By Shabnam Aarif
Google Oneindia Malayalam News

Sunitha Williams
വാഷിങ്‌ടണ്‍: ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസ്‌ സ്വന്തം റെക്കോര്‍ഡ്‌ തിരുത്തി. ബഹിരാകാശത്ത്‌ ഏറ്റവും കൂടുതല്‍ സമയവും തവണയും നടന്ന ബഹിരാകാശ യാത്രിക എന്ന സ്വന്തം റെക്കോര്‍ഡ്‌ ആണ്‌ ഈ അമേരിക്കന്‍ യാത്രിക തിരുത്തിയിരിക്കുന്നത്‌.

ഏഴാമത്തെ തവണ ബഹിരാകാശത്ത്‌ നടന്നാണ്‌ സുനിത വില്യംസ്‌ തന്റെ റെക്കോര്‍ഡ്‌ തിരുത്തിയിരിക്കുന്നത്‌. ബഹിരാകാശ സ്‌റ്റേഷനിലെ അമോണിയ ശീതീകരണിയിലെ കേടുപാട്‌ തീര്‍ക്കുന്നതിനായാണ്‌ സുനിത ബഹിരാകാശ താവളത്തിനു പുറത്തിറങ്ങിയത്‌.

ജപ്പാന്‍കാരനായ ഫ്‌ളൈറ്റ്‌ എഞ്ചിനീയര്‍ അകി ഹൊഷിഡെയും സുനിതയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ആറര മണിക്കൂര്‍ സമയമാണ്‌ സുനിത ബഹിരാകാശത്ത്‌ ചിലവഴിച്ചത്‌. നേരത്തെ 44 മണിക്കൂര്‍ സമയം ബഹിരാകാശത്ത്‌ ചിലവഴിച്ചാണ്‌ സുനിത റെക്കോര്‍ഡിട്ടിരുന്നത്‌.

ഇതോടെ ഇത്‌ അന്‍പത്‌ മണിക്കൂറിലേറെ ആക്കിയ ഉയര്‍ത്തിയാണ്‌ സുനിത തന്റെത്തന്നെ റെക്കോര്‍ഡ്‌ തിരുത്തിയിരിക്കുന്നത്‌. അന്താരാഷ്ട്ര ബഹിരാകാശ സ്‌റ്റേഷന്റെ കമാന്‍ഡര്‍ ആണ്‌ സുനിത.

English summary
Indian-American Sunita Williams ventured out of the International Space Station (ISS) with a fellow astronaut on Thursday for a 6.5-hour sojourn, her seventh so far, to fix an ammonia leak in the radiator system.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X