കൊച്ചി മെട്രോ: പ്രശ്‌നപരിഹാരത്തിന് ആന്റണിയും

മെട്രോ പദ്ധതി അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ നീക്കങ്ങള്‍ നടക്കുന്നുവെന്ന് പി രാജീവ് എംപി ആന്റണിയെ അറിയിച്ചു. കൊച്ചി മെട്രോയുടെ നിര്‍മ്മാണം ഇതിനോടകം തന്നെ ഡിഎംആര്‍സി ഏറ്റെടുത്തതാണ്. നിര്‍മ്മാണം തുടങ്ങി വച്ചതിന് ശേഷം പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ ഡിഎംആര്‍സിയ്ക്ക് അവകാശമില്ലെന്നും രാജീവ് പ്രതിരോധ മന്ത്രിയെ അറിയിച്ചു. കൊച്ചി മെട്രോയുടെ വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഡി.എം.ആര്‍.സി മുന്‍പ് ഏറ്റെടുത്തതിന്റെ തെളിവുകളും രാജീവ് ആന്റണിക്ക് കൈമാറി.
പദ്ധതിയില്‍ നിന്ന് ദില്ലി മെട്രോയെ പിന്തിരിപ്പിക്കാനാണ് നഗരവികസന മന്ത്രാലയത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ നിരത്തുന്ന വാദങ്ങള്‍ അംഗീകരിക്കാനാവില്ല. നഗരവികസന മന്ത്രി കമല്‍നാഥിനെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് ഉന്നതതല യോഗം വിളിക്കണമെന്നും രാജീവ് എംപി ആന്റണിയോട് ആവശ്യപ്പെട്ടു.
താന്‍ എന്നും കൊച്ചി മെട്രോ പദ്ധതിക്കൊപ്പമുണ്ടാവുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ആന്റണി ഉറപ്പു നല്‍കി.












Click it and Unblock the Notifications