കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടില്‍ ഓയില്‍പൈപ്പ് തകര്‍ന്ന് കൃഷി നശിച്ചു

  • By Ajith Babu
Google Oneindia Malayalam News

നാഗപട്ടണം: തമിഴ്‌നാട്ടില്‍ ക്രൂഡ് ഓയില്‍ പൈപ്പ്‌ലൈന്‍ പൊട്ടി നൂറോളം ഏക്കര്‍ കൃഷ്ടിയിടം ഉപയോഗശൂന്യമായി. നഗപട്ടണത്തിനടുത്തുള്ള മഞ്ജവാഡി ഗ്രാമത്തിലാണ് പൈപ്പ്‌ലൈന്‍ പൊട്ടിയത്.

പൈപ്പ് ലൈനിലുണ്ടായ വിള്ളലിലൂടെ കൃഷിയിടം മുഴുവന്‍ എണ്ണ പരന്നൊഴുകിയപ്പോഴാണ് കര്‍ഷകര്‍ വിവരമറിഞ്ഞത്. അഡിയക്കമംഗലത്ത് ഒഎന്‍ജിസിയുടെ ഉടമസ്ഥതയിലുള്ള എണ്ണപ്പാടത്തു നിന്നു നരിമനത്തേക്കു ക്രൂഡ് ഓയില്‍ കൊണ്ടു പോകുന്ന പൈപ്പിലാണു വിള്ളല്‍ ഉണ്ടായത്.

പൈപ്പ് പൊട്ടാനുള്ള കാരണം വ്യക്തമല്ല. നിലം കൊടുങ്കാറ്റിനെ തുടര്‍ന്ന് മണ്ണൊലിപ്പ് ഉണ്ടായതിനെ തുടര്‍ന്ന് പൈപ്പ് പുറത്തുവന്നിട്ടുണ്ടാവുമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഒഎന്‍ജിസിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. എണ്ണച്ചോര്‍ച്ച സ്ഥലത്തെ മണ്ണിന്റെ ഘടനയെ കാര്യമായി ബാധിയ്ക്കുമെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

English summary
A pipeline carrying crude oil for refining developed cracks and spilt oil in about 100 acres of farmland in a village in Nagapattinam district, officials said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X