കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവസ്വം ബില്‍: ഗവര്‍ണര്‍ ഒപ്പിട്ടില്ല

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: ദേവസ്വം ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വൈകുന്നത് യുഡിഎഫ് സര്‍ക്കാരിനെ വെട്ടിലാക്കുന്നു. ഭരണപക്ഷത്തടക്കം വിയോജിപ്പ് ഉയര്‍ന്നതിനെതുടര്‍ന്നാണ് ദേവസ്വം ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ തയാറാവത്താതെന്ന് വ്യക്തമായിട്ടുണ്ട്.

മന്ത്രിസഭാതീരുമാനപ്രകാരം ഓര്‍ഡിനന്‍സ് ഒപ്പിടാന്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിനുമുമ്പാകെ സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ട് ഒരാഴ്ചയായി. എന്നാല്‍ ഓര്‍ഡിനന്‍സിനോട് കോണ്‍ഗ്രസിലെ പ്രബലമായ ഒരുവിഭാഗം തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. സ്പീക്കര്‍ ജി കാര്‍ത്തികേയനും അതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ചിട്ടുണ്ട്. ഹരിത എംഎല്‍എമാരും ഈ നീക്കത്തെ അനുകൂലിയ്ക്കുന്നില്ല.

ദൈവവിശ്വാസം സാക്ഷ്യപ്പെടുത്തി സത്യവാങ്മൂലം നല്‍കുന്ന ഹിന്ദു എംഎല്‍എമാര്‍ക്കുമാത്രമേ ദേവസ്വംബോര്‍ഡിലേക്കുള്ള നിയമസഭാപ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശം നല്‍കൂ എന്നതാണ് ഓര്‍ഡിനന്‍സിലെ പ്രധാന ഭേദഗതി. അതുപോലെ, ഭരണവിഭാഗം ജീവനക്കാരുടെ നിയമനം പിഎസ്സിക്ക് വിട്ട മുന്‍ സര്‍ക്കാര്‍ തീരുമാനം അസാധുവാക്കി നിയമനത്തിന് പ്രത്യേക റിക്രൂട്ട്‌മെന്റ് രൂപീകരിക്കാനും ബോര്‍ഡിലെ സ്ത്രീപ്രാതിനിധ്യസംവരണം ഇല്ലാതാക്കാനുമുള്ളതാണ് ഓര്‍ഡിനന്‍സ്.

അതിനിടെ ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സിനെതിരെ എല്‍.ഡി.എഫ് എം.എല്‍.എമാര്‍ ശനിയാഴ്ച തിരുവനന്തപുരം രാജ്ഭവനുമുന്നില്‍ സത്യഗ്രഹം നടത്തും. രാവിലെ 11നാണു സത്യാഗ്രഹം ആരംഭിക്കുക. ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ടു എം.എല്‍.എമാര്‍ ഗവര്‍ണര്‍ക്കു നിവേദനവും നല്‍കും. ഓര്‍ഡിനന്‍സ് പിന്‍വലിച്ചില്ലെങ്കില്‍ 12നു സെക്രട്ടേറിയറ്റിലേക്കു ബഹുജന മാര്‍ച്ചു നടത്താനും ഇടതു മുന്നണി യോഗം തീരുമാനിച്ചിട്ടുണ്ട്.

ഹിന്ദു എംഎല്‍എമാര്‍ യുഡിഎഫില്‍ കുറവുള്ള സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണം എല്‍ഡിഎഫ് പിടിച്ചെടുക്കാതിരിയ്ക്കാനാണ് ബില്‍ കൊണ്ടുവന്നതെന്ന് പകല്‍ പോലെ വ്യക്തമാണ്. ഓര്‍ഡിനന്‍സിന്റെ സാധുതയെ നിയമവിദഗ്ധരും ചോദ്യംചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ പരിശോധനയ്ക്കുശേഷം തീരുമാനമെടുക്കാമെന്ന നിലപാട് മുന്‍ കേന്ദ്ര നിയമകാര്യമന്ത്രികൂടിയായ ഗവര്‍ണര്‍ ഭരദ്വാജ് സ്വീകരിച്ചത്. കര്‍ണാടക ഗവര്‍ണറായ ഇദ്ദേഹം കേരളത്തിന്റെ അധികച്ചുമതല വഹിക്കുകയാണ്.

പ്രതിപക്ഷനേതാക്കള്‍ ഗവര്‍ണറെ ശനിയാഴ്ച കാണുന്നതിന്റെകൂടി അടിസ്ഥാനത്തില്‍ കൂടിയാവും ബില്ലിന്‍മേല്‍ എന്ത് ചെയ്യണമെന്ന് ഗവര്‍ണര്‍ നിലപാട് സ്വീകരിയ്ക്കുക. സൂക്ഷ്മമായ പരിശോധനയ്ക്കുശേഷമേ ഇക്കാര്യത്തില്‍ തീര്‍പ്പുകല്‍പ്പിക്കൂ എന്നാണ് രാജ്ഭവനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

English summary
All LDF MLAs will hold a satyagraha in front of the Kerala Raj Bhavan on today, demanding that the Governor should not approve the proposed amendment for the Devaswom Board Act, approved by the state government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X