പോസ്റ്ററിന് പിന്നില്‍ സിപിഎം: സുധാകരന്‍

ഭരണം മാറിയിട്ടും കണ്ണൂരിലെ പൊലീസിന്റെ നിലപാടില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന കാര്യം മാത്രമാണ് താന്‍ അറിയിച്ചത്. ജില്ലയിലെ മുഴുവന്‍ കോണ്‍ഗ്രസുകാര്‍ക്കും ഇതേ അഭിപ്രായം തന്നെയാണ്. അല്ലാതെ തിരുവഞ്ചൂരിനെ കുറ്റപ്പെടുത്തിയിട്ടില്ല. കണ്ണൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസിലേയോ യൂത്ത് കോണ്‍ഗ്രസിലേയോ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല. അത്തരം സംസ്‌കാരം കോണ്‍ഗ്രസിനില്ല. പ്രശ്‌നം ആളിക്കത്തിക്കാന്‍ സിപിഎമ്മാണ് പോസ്റ്റര്‍ പതിച്ചതെന്നാണ് തന്റെ നിഗമനമെന്നും സുധാകരന്‍ പറഞ്ഞു.
തളിപ്പറമ്പിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ ആഭ്യന്തരമന്ത്രിയ്‌ക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തിരുവഞ്ചൂരിനെ കണ്ണൂരില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നാണ് പോസ്റ്ററില്‍ പറയുന്നത്. ആഭ്യന്തരമെന്ന ഉമ്മാക്കി കാട്ടി സുധാകരനെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും പോസ്റ്ററിലുണ്ട്.
വളപട്ടണം പൊലീസ് സ്‌റ്റേഷനില്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവനകളുമായി സുധാകരനും തിരുവഞ്ചൂരും രംഗത്തെത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് കെഎസ്‌യുവിലെ ഒരു വിഭാഗവും തിരുവഞ്ചൂരിനെതിരെ പ്രതിഷേധിച്ചു. ഇതിന് പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.












Click it and Unblock the Notifications