ഗുരുദേവന്‍ വെറും ആള്‍ദൈവമെന്ന് സിപിഎം നേതാവ്

ശ്രീനാരായണ ഗുരുവിനെപ്പോലുള്ള ആള്‍ദൈവങ്ങളുടെ പിന്നാലെ പോകുന്ന ആളുകള്‍ നമ്മളില്‍ നിന്നും അകന്നു പോവുകയാണെന്ന് ബാബു പറഞ്ഞു. ഒരാള്‍ മരിച്ചാലുടന്‍ ആള്‍ ദൈവത്തിന്റെ പേരിലുള്ള സംഘടനക്കാര്‍ മഞ്ഞപ്പട്ട് പുതപ്പിക്കുകയാണ്. ഇതുമൂലം നമ്മുടെ ആളോ അനുഭാവിയോ ആണെങ്കില്‍ ചെങ്കൊടിയില്‍ പൊതിയാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുന്നു.ഈ രീതി അവസാനിപ്പിക്കാന്‍ ശ്രീനാരായണ ഗുരുവിനെപ്പോലുള്ള ആള്‍ ദൈവങ്ങളെ ആരാധിക്കുന്നതില്‍ നിന്നും ആളുകളെ മോചിപ്പിക്കണമെന്നും ബാബു പറഞ്ഞു.
അതേസമയം വിവാദപ്രസ്താവന നടത്തിയ ബാബുവിനെതിരെ എസ്എന്‍ഡിപി യോഗം മുവാറ്റുപുഴ യൂണിയന്‍ രംഗത്തു വന്നു. ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പരാതി നല്‍കി. സമുദായാംഗങ്ങളുടെ പിന്തുണയോടെയാണ് ബാബു അധികാരത്തില്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യം സൗകര്യപൂര്‍വ്വം വിസ്മരിച്ച് സമുദായത്തേയും സമുദായാംഗങ്ങളേയും അധിക്ഷേപിക്കുന്ന സമീപനമാണ് സിപിഎം നേതാവിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന്
യൂണിയന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications