കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഓര്‍ഡിനന്‍സ് വാഴ്ചയെന്ന് വിഎസ്

  • By Nisha Bose
Google Oneindia Malayalam News

VS
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് ഓര്‍ഡിനന്‍സുകളുടെ വാഴ്ചയാണ് കേരളത്തില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ദേവസ്വം ഓര്‍ഡിനന്‍സിനെതിരെ ഇടതുമുന്നണി നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്.

ദേവസ്വം നിയമം സര്‍ക്കാരിന്റെ ഇഷ്ടപ്രകാരം ഭേദഗതി ചെയ്യാനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധമാണ്‌
യുഡിഎഫ് സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നയം പുതിയ ദേവസ്വം ഓര്‍ഡിനന്‍സിലും പ്രതിഫലിച്ചു കാണുന്നു. എന്തിനും ഏതിനും ഓര്‍ഡിനന്‍സ് ഇറക്കുക എന്നതാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ നയം. സര്‍വ്വകലാശാലകളില്‍ സര്‍ക്കാര്‍ വേണ്ടപ്പെട്ടവരെ നിയമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഓര്‍ഡിനന്‍സിനെ കുറിച്ച് ഗവര്‍ണറോട് പരാതി പറഞ്ഞിരുന്നു. പ്രതിപക്ഷം ഉന്നയിച്ച പരാതികളെ കുറിച്ച് മുഖ്യമന്ത്രിയോട് വിശദീകരണം ചോദിക്കാമെന്ന് ഗവര്‍ണ്ണര്‍ അറിയിച്ചിട്ടുണ്ടെന്നും വിഎസ് പറഞ്ഞു.

പതിനൊന്ന് മണിയോടെ ആശാന്‍ സ്‌ക്വയറില്‍ നിന്ന് പുറപ്പെട്ട മാര്‍ച്ച് രാജ്ഭവന് മുന്നിലെത്തി. ഓര്‍ഡിനന്‍സ് തള്ളിക്കളയണമെന്ന ആവശ്യവുമായി എംഎല്‍എമാര്‍ രാജ്ഭവന് മുന്നില്‍ ധര്‍ണ്ണ നടത്തുകയാണ്. ഉപ പ്രതിപക്ഷ നേതാവ് കൊടിയേരി ബാലകൃഷ്ണന്‍, ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ തുടങ്ങിയവരും ധര്‍ണ്ണയില്‍ പങ്കെടുക്കുന്നുണ്ട്. ഓര്‍ഡിനന്‍സ് പിന്‍വലിച്ചില്ലെങ്കില്‍ നവംബര്‍ 12ന് സെക്രട്ടറിയേറ്റിലേയ്ക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം

English summary
Asking to withdraw the ordinance, LDF conducted a march to the Raj Bhavan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X