Get Updates
Get notified of breaking news, exclusive insights, and must-see stories!

വളപട്ടണം സംഭവം: ഉന്നതനെ വെളിപ്പെടുത്തണം

Pinarayi
മലപ്പുറം: വളപട്ടണം പൊലീസ് സ്റ്റേഷനിലെ എസ്‌ഐയെ അസഭ്യം പറഞ്ഞ സംഭവത്തില്‍ കെ സുധാകരനെതിരെ കേസെടുക്കില്ലെന്ന് ഉറപ്പു കൊടുത്ത ഉന്നതന്റെ പേര് വെളിപ്പെടുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി.

ക്രിമിനലുകളെ ക്രിമിനലുകളായി തന്നെ കാണണം. സുധാകരനെ സംരക്ഷിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം ഇത് തിരുത്താന്‍ തയ്യാറാവണം. പൊലീസ് സ്റ്റേഷനിലെത്തി ഭീഷണി മുഴക്കുകയും പ്രതിയെ മോചിപ്പിക്കുകയും ചെയ്ത സുധാകരനെതിരെ കേസെടുക്കില്ലെന്ന് ഭരണതലത്തിലെ ഒരു ഉന്നതന്‍ ഉറപ്പു നല്‍കിയെന്നാണ് പറയുന്നത്. അങ്ങനെയാണെങ്കില്‍ ആ ഉന്നതന്‍ ആരെന്ന് വെളിപ്പെടുത്തണം. അധികാരത്തിന്റെ ധാര്‍ഷ്ട്യമാണ് സുധാകരനെന്നും പിണറായി പറഞ്ഞു.

വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവിനെ മോചിപ്പിക്കാന്‍ എത്തിയപ്പോഴാണ് സുധാകരന്‍ എസ്‌ഐയ്ക്ക് നേരെ അസഭ്യ വര്‍ഷം നടത്തിയത്.

അതേസമയം പോലീസ് സ്റ്റേഷനില്‍ കയറി അക്രമം നടത്തുന്നവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഭീഷണിപ്പെടുത്തി കാര്യം സാധിച്ചെടുക്കുന്നവരുടെ കാലം കഴിഞ്ഞെന്നും ഇനി അതൊന്നും വിലപ്പോകില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+