Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവഞ്ചൂരിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍

 Thiruvanchoor
കണ്ണൂര്‍: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ കണ്ണൂരിലെ ചിലയിടങ്ങളില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. തളിപ്പറമ്പ് പുതിയ ബസ് സ്റ്റാന്റില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പതിച്ച പോസ്റ്ററുകളില്‍ തിരുവഞ്ചൂരിനെ കണ്ണൂരില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പറയുന്നു. ആഭ്യന്തരമെന്ന ഉമ്മാക്കി കാട്ടി സുധാകരനെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും പോസ്റ്ററിലുണ്ട്.

വളപട്ടണം പൊലീസ് സ്റ്റേഷനില്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവനകളുമായി സുധാകരനും തിരുവഞ്ചൂരും രംഗത്തെത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് കെഎസ് യുവിലെ ഒരു വിഭാഗവും തിരുവഞ്ചൂരിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഭരണത്തിലെത്തിയിട്ടും യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പൊലീസില്‍ നിന്ന് നീതികിട്ടാത്ത അവസ്ഥയാണെന്ന് സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. യുഡിഎഫ് പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കാന്‍ നീക്കം നടക്കുന്നതായും സുധാകരന്‍ ആരോപിച്ചു. എല്‍ഡിഎഫ് ഭരിക്കുമ്പോഴും യുഡിഎഫ് ഭരിക്കുമ്പോഴും രക്ഷയില്ല എന്ന നിലയിലേയ്ക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

ഇതിന് മറുപടിയുമായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രംഗത്തെത്തി. പോലീസ് സ്‌റ്റേഷനില്‍ കയറി അക്രമം നടത്തുന്നവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഭീഷണിപ്പെടുത്തി കാര്യം സാധിച്ചെടുക്കുന്നവരുടെ കാലം കഴിഞ്ഞെന്നും ഇനി അതൊന്നും വിലപ്പോകില്ലെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+