കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതി വെട്ടിപ്പ് കാഡ്ബറി നിരീക്ഷണത്തില്‍

Google Oneindia Malayalam News

Cadbury
ദില്ലി: ലോകപ്രശസ്ത ചോക്ലേറ്റ് കമ്പനിയായ കാഡ്ബറീസ് 100 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി സംശയം. എക്‌സൈസ് നികുതിയിനത്തില്‍ ക്രമക്കേട് കണ്ടെത്തിയ റവന്യു അധികൃതകര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വ്യവസായസംരഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നികുതി ഇളവുകള്‍ നല്‍കാറുണ്ട്. ഹിമാചല്‍ പ്രദേശിലെ മാര്‍ച്ച് 2010നു മുമ്പ് ആരംഭിച്ച കമ്പനികള്‍ക്ക് പത്തുവര്‍ഷത്തേക്കാണ് നികുതി ഇളവുകള്‍ നല്‍കുന്നത്. ബാഡ്ഡി ഗ്രാമത്തിലെ സാന്‍ഡോലിയിലുള്ള പുതിയ കമ്പനിക്ക് വേണ്ടി നികുതി ആനുകൂല്യത്തിനായി കമ്പനി അപേക്ഷ നല്‍കിയിരുന്നു. ഹിമാചല്‍ പ്രദേശ് വ്യവസായ വകുപ്പ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് പ്രകാരം കമ്പനി ആരംഭിച്ചത് 2011 ജനുവരിയിലാണ്.

കൂടാതെ കമ്പനിയ്ക്കുവേണ്ടി സ്വന്തമാക്കിയ ലൈസന്‍സുകളെല്ലാം തന്നെ നിര്‍ദ്ദിഷ്ട തിയ്യതിക്കുശേഷമാണെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. നികുതി ഇളവിന് അവകാശമുണ്ടെന്ന രീതിയില്‍ കമ്പനി നല്‍കിയ ടാക്‌സ് ഡിക്ലറേഷനാണ് അന്വേഷണം ആരംഭിക്കാന്‍ കാരണം.

വാര്‍ഷിക കണക്കുകള്‍ സമര്‍പ്പിക്കുമ്പോള്‍ നികുതി ഇളവിന് അര്‍ഹതയുണ്ടെന്ന പേരില്‍ സര്‍ക്കാറിലേക്ക് അടയ്‌ക്കേണ്ട കോടികള്‍ നല്‍കിയില്ലെന്നതാണ് ആരോപണം.

English summary
Confectionery firm Cadbury India Limited has come under the scanner of financial intelligence sleuths for alleged excise duty evasion of about Rs 100 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X