എല്ലാ ട്രെയിന്‍ റിസര്‍വേഷനും ഐഡികാര്‍ഡ് വേണം

ഇത്തരം ഐഡികാര്‍ഡ് ഇല്ലാത്ത യാത്രക്കാരെ ടിക്കറ്റില്ലാത്ത യാത്രക്കാരായി പരിഗണിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. തത്കാല്‍ അല്ലാത്ത ടിക്കറ്റുകളില്‍ പേരുള്ള ഏതെങ്കിലും ഒരാളുടെ ഐഡികാര്‍ഡ് കാണിച്ചുകൊടുത്താല്‍ മതി. അതേ സമയം തത്കാലില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നല്‍കിയ അതേ ഐഡികാര്‍ഡ് തന്നെ കാണിച്ചുകൊടുക്കണം.
വോട്ടേഴ്‌സ് ഐഡികാര്‍ഡ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, സീരിയല്‍ നമ്പറുള്ള സംസ്ഥാന/കേന്ദ്ര ജീവനക്കാരുടെ ഐഡികാര്‍ഡ്, പെന്‍ഷന്‍ പേ ഓര്‍ഡര്‍, ഫോട്ടോ ഉള്ള റേഷന്‍കാര്‍ഡ്, സീനിയര്‍ സിറ്റിസണ്‍ കാര്‍ഡ്‌സ്, ബിപിഎല്‍ കാര്‍ഡ്‌സ്, ഫോട്ടോയുള്ള ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ഫോട്ടോയുള്ള ലാമിനേറ്റഡ് ക്രെഡിറ്റ് കാര്‍ഡ്‌സ്, സ്റ്റുഡന്റ്‌സ് ഐഡന്റിറ്റി കാര്‍ഡുകള്‍ എന്നിവ രേഖയായി സ്വീകരിക്കും.
റിസര്‍വേഷനില്‍ തട്ടിപ്പുകള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് റെയില്‍വേ ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. തത്കാല്‍ ടിക്കറ്റുകളിലാണ് ഇത് ആദ്യ പരീക്ഷിച്ചത്.












Click it and Unblock the Notifications