• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എല്ലാ ട്രെയിന്‍ റിസര്‍വേഷനും ഐഡികാര്‍ഡ് വേണം

ഡിസംബര്‍ ഒന്നുമുതല്‍ എല്ലാ വിധ ട്രെയിന്‍ റിസര്‍വേഷന്‍ ടിക്കറ്റിനൊപ്പവും ഫോട്ടോ ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചു. നിയമാനുസൃതമായ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനും ടിക്കറ്റ് റിസര്‍വേഷനിലെ അഴിമതി ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഈ നടപടിയെന്ന് റയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇത്തരം ഐഡികാര്‍ഡ് ഇല്ലാത്ത യാത്രക്കാരെ ടിക്കറ്റില്ലാത്ത യാത്രക്കാരായി പരിഗണിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. തത്കാല്‍ അല്ലാത്ത ടിക്കറ്റുകളില്‍ പേരുള്ള ഏതെങ്കിലും ഒരാളുടെ ഐഡികാര്‍ഡ് കാണിച്ചുകൊടുത്താല്‍ മതി. അതേ സമയം തത്കാലില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നല്‍കിയ അതേ ഐഡികാര്‍ഡ് തന്നെ കാണിച്ചുകൊടുക്കണം.

വോട്ടേഴ്‌സ് ഐഡികാര്‍ഡ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, സീരിയല്‍ നമ്പറുള്ള സംസ്ഥാന/കേന്ദ്ര ജീവനക്കാരുടെ ഐഡികാര്‍ഡ്, പെന്‍ഷന്‍ പേ ഓര്‍ഡര്‍, ഫോട്ടോ ഉള്ള റേഷന്‍കാര്‍ഡ്, സീനിയര്‍ സിറ്റിസണ്‍ കാര്‍ഡ്‌സ്, ബിപിഎല്‍ കാര്‍ഡ്‌സ്, ഫോട്ടോയുള്ള ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ഫോട്ടോയുള്ള ലാമിനേറ്റഡ് ക്രെഡിറ്റ് കാര്‍ഡ്‌സ്, സ്റ്റുഡന്റ്‌സ് ഐഡന്റിറ്റി കാര്‍ഡുകള്‍ എന്നിവ രേഖയായി സ്വീകരിക്കും.

റിസര്‍വേഷനില്‍ തട്ടിപ്പുകള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് റെയില്‍വേ ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. തത്കാല്‍ ടിക്കറ്റുകളിലാണ് ഇത് ആദ്യ പരീക്ഷിച്ചത്.

English summary
From December 1, 2012, all train passengers with reservations will have to carry a valid photo identity proof. ID cards will be needed if you are travelling on Reserved Second Class(2S), Sleeper Class(SL), III Economy Class(3E) and First Class(FC).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X